കല്ലംപാറ കനാൽപാലം കോൺക്രീറ്റിംഗ് ആരംഭിച്ചു.

എംഎൽഎ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 45.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന തെക്കുംകര ഗ്രാമപഞ്ചായത്തിലെ കല്ലംപാറ കനാൽ പാലത്തിൻ്റെ കോൺക്രീറ്റിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ ആരംഭിച്ച പ്രവർത്തികൾക്ക് കോൺക്രീറ്റിട്ട് തുടക്കം കുറിച്ചു. പത്താംകല്ല് - മംഗലം - കല്ലംപാറ - തച്ചംകുഴി റോഡിൽ വാഴാനി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി കല്ലംപാറയിൽ നിർമ്മിച്ച കനാലിനു കുറുകെയുള്ള പാലം (ബോക്സ് കൾവർട്ട് ) കാലപ്പഴക്കം മൂലം ബലക്ഷയം നേരിട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 9 മീറ്റർ വീതിയിൽ കനാൽപാലം പുനർ നിർമ്മിക്കുന്ന പ്രവർത്തിയാണ് പുരോഗമിക്കുന്നത്. പദ്ധതിയിൽ ബോക്സ് കൾവെർട്ടിനോടൊപ്പം 100 മീറ്റർ നീളത്തിൽ കാന നിർമ്മാണവും, 75 മീറ്റർ സൈഡ് കെട്ടി സംരക്ഷിക്കുന്ന പ്രവർത്തിയും ഉൾപ്പെടുത്തിയിട്ടുണ്ട്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 12 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കുറാഞ്ചേരി - നായരങ്ങാടി - കല്ലംപാറ റോഡിനോട് ചേർന്നാണ് വീതിയേറിയ കനാൽപാലം യാഥാർത്ഥ്യമാകുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍