നിലവിൽ പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ സെക്രട്ടറിയും, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്നു. സിപിഐ (എം) പള്ളുരുത്തി ഏരിയ കമ്മിറ്റി അംഗവും, കനിവ് പാലിയേറ്റിവിന്റെ ജില്ലാ കമ്മിറ്റി അംഗവും, സിഐടിയു കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറിയുമാണ്. സജീവ രാഷ്ട്രീയത്തോടൊപ്പം തന്നെ ജോലി മേഖലയിലും ശ്രദ്ധ കൊടുത്തുകൊണ്ട് തന്നെയാണ് സുരേഷ് ബാബു മുന്നോട്ട് പോകുന്നത്. പുലർച്ചെ മൂന്ന് മുതൽ 8 വരെ ദിവസേന വലിയ കെട്ടിടങ്ങൾക്കുള്ള പൈലിംഗിന് വേണ്ടിയുള്ള കമ്പി കെട്ടുന്ന ജോലിക്ക് ശേഷമാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലേക്ക് സജീവമാകുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍