തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായുള്ള വാട്ടർ എ ടി എം പ്രവർത്തനമാരംഭിച്ചു.

കെഎസ്ആർടിസിയിൽ അതിവേഗം നടപ്പിലാക്കി വരുന്ന മാലിന്യമുക്ത പ്രവർത്തനങ്ങളുടെ തുടർച്ചയായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും കുറഞ്ഞ ചെലവിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് "വാട്ടർ എ ടി എം'. ഇതിലൂടെ വെറും രണ്ട് രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധമായ ജലം ഉപഭോക്താക്കൾക്ക് ലഭിക്കും. രണ്ട് രൂപ കോയിൻ ഉപയോഗിച്ചോ ക്യു ആർ കോഡ് ഉപയോഗിച്ച് UPI ട്രാൻസാക്ഷൻ മുഖേനയോ വാട്ടർ എ ടി എം ഉപയോഗിക്കാവുന്നതാണ്.. തിരുവനന്തപുരം രാമചന്ദ്രൻ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ CSR ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ള വാട്ടർ എടിഎം ൻ്റെ ദീർഘകാല പ്രവർത്തനം ഉറപ്പുവരുത്തുന്നതിലേക്കായി AMC ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്ടർ എ ടി എം നിർമ്മിച്ചു നൽകിയ H2O Care എന്ന സ്ഥാപനത്തിനാണ് പരിപാലന ചുമതല. പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 14 ന് രാവിലെ കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർവ്വഹിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍