വടക്കാഞ്ചേരി: മുതിർന്ന സിപിഐ (എം) നേതാവും, ദീർഘകാലം വടക്കാഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.പി.എൻ. നമ്പീശനെ അനുസ്മരിച്ചു.
സിപിഐ (എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളങ്ങാട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ (എം) സംസ്ഥാന കമ്മറ്റിയംഗം എ.
സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ
(എം) ജില്ലാ കമ്മിറ്റിയംഗം പി. എൻ. സുരേന്ദ്രൻ അധ്യക്ഷനായി.
സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ കെ. ഡി. ബാഹുലേയൻ, ഏരിയ കമ്മറ്റിയംഗങ്ങളായ പി. മോഹൻദാസ് ,
എൻ. കെ. പ്രമോദ് കുമാർ, എസ്.
ബസന്ത്ലാൽ , ടി. ആർ. രജിത്ത്, മിനി അരവിന്ദൻ , എം. ജെ. ബിനോയ് , വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി ജിതിൻ ജോസ് , കെ. എം. മൊയ്തു, എ. എസ്. സുരേന്ദ്രൻ , ഇ. കെ. കുമാരൻ എന്നിവർ സംസാരിച്ചു. ബുധൻ രാവിലെ കുമ്പളങ്ങാട് സെന്ററിൽ
കെ.പി.എൻ. നമ്പീശന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും സിപിഐ (എം) ജില്ല കമ്മറ്റിയംഗം പി. എൻ. സുരേന്ദ്രൻ നിർവഹിച്ചു. ലോക്കൽ കമ്മറ്റിയംഗം ഇ. കെ. കുമാരൻ അധ്യക്ഷനായി. ഏരിയയിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍