എല്ലാവരെയും പരിചയപ്പെട്ടു."പഴയതലമുറയ്ക്ക് തലയില്ല, പുതിയ തലമുറയ്ക്ക് മുറയില്ല " എന്ന കുഞ്ഞുണ്ണി മാഷിന്റെ രണ്ടു വരി എട്ടാം ക്ലാസുകാരൻ അഭിജിത്ത് ഉദ്ധരിച്ചു കൊണ്ടാണ് ജിഎച്ച്എസ്എസ് പുല്ലൂറ്റുമായുള്ള കൂടിക്കാഴ്ച തുടങ്ങിയത്. പഴയ തലമുറയും, പുതിയ തലമുറയും തമ്മിൽ ഉള്ള വ്യത്യാസവും, പുതിയ തലമുറയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളുമായിട്ടാണ് കുട്ടികൾ വന്നത്. സംസ്ഥാനതലത്തിൽ കബഡിയിൽ സ്കൂളിൽ നിന്ന് മത്സരിച്ച കുട്ടികൾ അവരുടെ കായികമായ ആവശ്യങ്ങളും ജില്ലാ ഭരണകൂടത്തിനുമുന്നിൽ പറയുകയുണ്ടായി. ഈ കൊല്ലത്തെ സംസ്ഥാന കായിക കിരീടം തൃശ്ശൂരിലേക്ക് കൊണ്ടു'വരുവാൻ കുട്ടികളോട് പറഞ്ഞപ്പോൾ, അവരുടെ ഉത്സാഹത്തോടെയുള്ള ഉറപ്പ് - ഭാവിയുടെ നല്ല കായിക ദിനങ്ങളിലേക്ക് ഉള്ള പ്രതീക്ഷയാണ്. സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചും, കളക്ടർ എന്ന നിലയിൽ ഉള്ള ഉത്തരവാദിത്തങ്ങളും,പുല്ലുറ്റ് ഭാഗത്തെ ടൂറിസം സാധ്യതകളും, കാലാവസ്ഥ വ്യതിയാനവും ഭാവി കേരളവും ചർച്ചയുടെ ഭാഗമായി. ഫോട്ടോയെടുത്തും, കളക്ടറേറ്റ് ചുറ്റികറങ്ങിയുമാണ് കുട്ടികൾ മടങ്ങിയത്. അധ്യാപകരായ ലക്ഷ്മി ആർ,
വിജിൽ വർഗീസ്, അനീസ് മുഹമ്മദ്, സന്തോഷ് കുമാർ .ആർ എന്നിവർ ചർച്ചയിലേക്ക് എത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍