'നികുംഭില'യെപ്പറ്റി കേട്ടിട്ടുണ്ടോ..? രാമായണവുമായി ബന്ധപ്പെട്ട ഒരു മിത്താണത്.




ഐശ്വര്യത്തിന്റെ കാര്യത്തില്‍ അമരാവതിയെയും, അളകാപുരിയെയും വെല്ലുന്ന ലങ്കാപുരിയിലെ ഒരു രഹസ്യ സങ്കേതത്തിലെ നിഗൂഢഗുഹയാണ് നികുംഭില. രാവണനും, പ്രിയപുത്രന്‍ ഇന്ദ്രജിത്തിനും മാത്രമറിയാവുന്ന ഒട്ടേറെ മഹാ രഹസ്യങ്ങളുടെ കലവറ കൂടിയാണ് ആ മായാസ്ഥലി. ഒരിക്കല്‍

മേഘനാദന്‍ എന്ന ഇന്ദ്രജിത്ത് ആരാലും വധിക്കപ്പെടാതിരിക്കുക എന്ന വരദാനം മോഹിച്ച് തപസ്സു ചെയ്തു. രാമരാവണ യുദ്ധകാലത്ത് നികുംഭിലയില്‍ പ്രവേശിച്ച് കാളീപൂജായജ്ഞം പൂര്‍ത്തിയാക്കുന്നതോടെ ആ വരം ലഭിക്കും എന്ന വ്യവസ്ഥയോടെയായിരുന്നു ആ തപസ്സ് അവസാനിപ്പിച്ചത്. ഒടുവില്‍ രാമരാവണ യുദ്ധകാലമെത്തി. വാനര സേനയുടെ ശൗര്യത്തിനു മുന്നില്‍ നിരവധി രാവണപക്ഷ യോദ്ധാക്കള്‍ മരിച്ചു വീണു. അപ്പോഴാണ്‌ മായാവിദ്യകളുടെ ഉസ്താദായ മേഘനാദന്‍ ഒരു സൂത്രവിദ്യയിലൂടെ രാമസേനയുടെ മനോവീര്യം നശിപ്പിച്ചത്. അയാള്‍ സീതയുടെ ഒരു മായാരൂപത്തെ യുദ്ധഭൂമിയിലെത്തിച്ചു. എന്നിട്ട് എല്ലാവരുടെയും കണ്‍മുന്നില്‍ വെച്ച് വാളു കൊണ്ട് 'സീതയെ' നെടുകെ കീറിപ്പിളര്‍ന്നു. ഒരുനിമിഷം സ്തംഭിച്ചു പോയ രാമസേനയെ വെട്ടിച്ച് അയാള്‍ നികുംഭിലയിലേക്ക് മുങ്ങി. പിന്നീട് കാര്യം തിരിച്ചറിഞ്ഞ് ഒറ്റുകാരനായ വിഭീഷണന്‍ ലക്ഷ്മണനെ നികുംഭിലയുടെ നിഗൂഢതയിലേക്ക് ആനയിച്ചു. അമര്‍ത്യത തേടിയുള്ള കാളീപൂജാ യജ്ഞം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇന്ദ്രജിത്തിന് ലക്ഷ്മണനെ നേരിടേണ്ടി വന്നു. അതിരൂക്ഷമായ ഒരു പോരാട്ടത്തിന്റെ അവസാനം ഇന്ദ്രജേതാവായ മേഘനാദന്റെ തല നികുംഭിലയുടെ ചിത്രശിലാപാളികളിലൂടെ ഉരുണ്ടുരുണ്ട് നിശ്ചലമായി! 

ഇതാണ് ഇതിഹാസത്തിലെ നികുംഭില.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍