കൊച്ചിക്ക് പിന്നാലെ കോഴിക്കോടും ജൈവ മാലിന്യത്തിൽ നിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന വൻകിട പ്ലാന്റ് വരുന്നു.




BPCL തന്നെയാണ് 100 കോടിയോളം രൂപ ചെലവ് വരുന്ന പ്ലാന്റ് നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരും ബിപിസിഎല്ലും, കോഴിക്കോട് കോർപറേഷനും തമ്മിലുള്ള ത്രികക്ഷി ധാരണാപത്രം ഒപ്പു വച്ചു. മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, മുഹമ്മദ്‌ റിയാസ്, എംഎൽഎ മാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ മേയർ ബീന ഫിലിപ്പ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. എത്രയും പെട്ടെന്ന് നിർമ്മാണം ആരംഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. കൊച്ചിയിൽ ബ്രഹ്മപുരം തീപിടുത്തത്തിനു ശേഷം റെക്കോർഡ് വേഗത്തിലാണ് പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിച്ച് കംപ്രസ്സ്ഡ് ബയോഗ്യാസ് നിർമ്മിക്കുന്ന പ്ലാന്റിന്റെ പണി പൂർത്തിയാക്കിയത്. സെപ്റ്റംബർ ആദ്യവാരം കൊച്ചി പ്ലാന്റിന്റെ ഉദ്ഘാടനം നടക്കും. അതിന് മുമ്പായി കോഴിക്കോട് പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കും. പ്ലാന്റ് നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകിയ കോഴിക്കോട് കോർപറേഷനെ അഭിനന്ദിക്കുന്നു. പാലക്കാട്‌ കഞ്ചിക്കോട്ടെ 200 ടൺ ശേഷിയുള്ള പ്ലാന്റിന്റെ നിർമ്മാണം രണ്ട് മാസത്തിനകം പൂർത്തിയാകും. ഇതോടൊപ്പം തിരുവനന്തപുരം, തൃശ്ശൂർ, കൊല്ലം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും ഉടൻ സിബിജി പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കും. മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിന്റെ കുതിപ്പിന് വഴിയൊരുക്കുന്നതാണ് ലോകോത്തര നിലവാരമുള്ള ഈ പ്ലാന്റുകൾ.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG







#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍