മുണ്ടക്കെ ചൂരല്‍മല നിവാസികള്‍ക്കുള്ള ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍.




ജൂലൈ 30 ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. എല്‍സ്റ്റണില്‍ തയ്യാറാവുന്ന ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണ പ്രവൃത്തി അവസാനഘട്ടത്തില്‍. വീടിന്റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃക വീടിന്റെ നിര്‍മ്മാണം ജൂലൈ 30 ഓടെ പൂര്‍ത്തീകരിക്കും. ശുചിമുറി, സിറ്റ് ഔട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കല്‍ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വീടിന്റെ പെയിന്റടി ഇന്ന് ആരംഭിക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ അറിയിച്ചു. ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടിന്റെ ചുമരുകള്‍ നനയുന്നത് പെയിന്റടിക്ക് പ്രതിസന്ധിയാവുകയാണ്. ഹീറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുമര്‍ ചൂടാക്കിയശേഷം ചുമരില്‍ പുട്ടിയും പെയിന്റുമടിക്കാനാണ് തീരുമാനം. 1000 ചതുരശ്രയടിയിലില്‍ ഒറ്റ നിലയില്‍ പണി തീരുന്ന വീടിന് ഭാവിയില്‍ ഇരുനില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിട്ടുള്ളത്.  

കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് മാതൃക വീട്ടില്‍ പൂര്‍ത്തിയാവുന്നത്.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍