കേരളത്തിലെ തീരദേശ ന്യൂനപക്ഷ സമൂഹങ്ങളുടെ ശാക്തീകരണത്തിൻ്റെ ഭാഗമായി 690 യുവാക്കൾക്കും, സ്ത്രീകൾക്കും പരിശീലനം അടക്കമുള്ള സഹായങ്ങൾ നല്കുന്ന 'മത്സ്യശക്തി' പദ്ധതിക്ക് അംഗീകാരം നൽകി.

 



 








സിഎംഎഫ്ആർഐ വിഴിഞ്ഞം റീജിയണൽ സെന്ററാണ് പദ്ധതി നടപ്പിലാക്കുന്നത്. 

പിഎം വികാസ് പദ്ധതി പ്രകാരം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്ന പരിപാടിയിലൂടെ മത്സ്യ ഹാച്ചറികളുടെ പ്രവർത്തനങ്ങൾ, കൂട് മത്സ്യകൃഷി, നേതൃത്വ വികസനം, സ്ത്രീകൾക്കായുള്ള സംരംഭകത്വ മൊഡ്യൂളുകൾ എന്നിവയിൽ നൈപുണ്യ പരിശീലനം നൽകും. ഒരേ സമയം നൈപുണ്യ - സംരംഭകത്വ പരിശീലനവും, നേതൃത്വ വികസനവും സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുക. സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഗുണഭോക്താക്കൾക്ക് സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ എൻഎംഡിഎഫ്‌സി പലിശയിളവോടെയുള്ള വായ്പകൾ നല്കും. തീരദേശ വികസനത്തിലേക്കും വികസിത കേരളത്തിലേക്കുമുള്ള ശക്തമായ ചുവടുവയ്പ്പാവുകയാണ് 'മത്സ്യശക്തി' പദ്ധതി!



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍