റെഗുലർ നികുതിദായകർ ഫയൽ ചെയ്യേണ്ട 2025 ജൂലൈ മാസത്തെ GSTR-3B റിട്ടേൺ മുതൽ, ഓട്ടോ പോപ്പുലേറ്റഡ് ആകുന്ന വിവരങ്ങൾ തിരുത്താൻ കഴിയുകയില്ല.

 











നിലവിൽ GSTR-1 /GSTR-1A / IFF എന്നിവയിൽ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ GSTR-3B യിൽ നികുതി ബാധ്യത സംബന്ധിച്ച വിവരങ്ങൾ ഓട്ടോ പോപ്പുലേറ്റഡ് ആകുമെങ്കിലും നികുതിദായകര്‍ക്ക് GSTR-1 ഫയൽ ചെയ്തപ്പോൾ സംഭവിച്ച തെറ്റുകൾ അല്ലെങ്കിൽ രേഖപ്പെടുത്തിയ വിവരങ്ങൾ GSTR-3B യിൽ തിരുത്തിയ ശേഷം ഫയൽ ചെയ്യാവുന്നതും നികുതി ഒടുക്കാവുന്നതുമാണ്. 2024 ജൂലൈ മുതൽക്കു തന്നെ GSTR-1 ൽ രേഖപ്പെടുത്തിയ വിവരങ്ങളിൽ തെറ്റ് സംഭവിക്കുകയോ, കുറവ് വരുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളിൽ ആയത് തിരുത്തുവാൻ വേണ്ടി GSTR-1 A നടപ്പിലാക്കിയിട്ടുള്ളതുമാകുന്നു. GSTR-1A പ്രാബല്യത്തിലുള്ളതിനാൽ ഒരു നികുതിദായകന് GSTR-1 ഫയൽ ചെയ്തപ്പോൾ സംഭവിച്ച തെറ്റുകൾ GSTR-3B യിലൂടെ തിരുത്തേണ്ട ആവശ്യം നിലവിലില്ല. 

 പ്രസ്തുത സാഹചര്യത്തിൽ 2025 ജൂലൈ മാസത്തെ റിട്ടേൺ മുതൽ GSTR-3B യിൽ ഓട്ടോ പോപ്പുലേറ്റഡ് ആകുന്ന വിവരങ്ങൾ നികുതിദായകര്‍ക്ക് GSTR-3B യിൽ തിരുത്തുവാൻ കഴിയുകയില്ല. എന്നാൽ, GSTR 3B ഫയൽ ചെയ്യുന്നതിന് മുമ്പ് അതേ നികുതി കാലയളവിലേക്ക് GSTR 1A വഴി ഭേദഗതികൾ വരുത്തിക്കൊണ്ട് നികുതിദായകര്‍ക്ക് അവരുടെ ഓട്ടോ പോപ്പുലേറ്റഡ് ബാധ്യതയിൽ ഭേദഗതി വരുത്താൻ സാധിക്കുന്നതാണ്. 

 പ്രസ്തുത വിവരം ബന്ധപ്പെട്ട എല്ലാ നികുതിദായകരും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍