ഇന്ന് വി എസ് അച്യുതാനന്ദന്റെ വിവാഹ വാർഷികം : ആശംസ കുറിപ്പുമായി മകൻ



മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ വിവാഹ വാർഷിക ദിനത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി മകൻ വി. എ. അരുൺ കുമാർ.

വർഷങ്ങൾ!. ഇന്ന് അച്ഛന്റെയും, അമ്മയുടെയും വിവാഹ വാർഷികം.

പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ...- ചിത്രം പങ്കുവെച്ചു കുറിച്ചു.

1967-ലാണ് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽ വെച്ച് വി. എസ്. അച്യുതാനന്ദനും, കെ. വസുമതിയും വിവാഹിതരായത്. അതേസമയം ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്‌.യു.ടി ആശുപത്രിയിൽ ചികിത്സയിലാണ് വി.എസ്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന വി. എസ്. വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍