കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളെയും ഉൾപ്പെടുത്തി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 286 പേരെയാണ് വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റ് ചെയ്തത്. 6.5 കോടി രൂപ പരാതിക്കാർക്ക് തിരികെ ലഭ്യമാക്കുകയും ചെയ്തു. 2025 ജനുവരി മുതൽ മാർച്ച് വരെ കേരളത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ടത് 9539 പരാതികളാണ്. ഇതിലൂടെ നഷ്ട്ടപ്പെട്ട തുകയിൽ 26.26 കോടി രൂപ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ബാങ്കുകളിൽ തടഞ്ഞുവയ്ക്കുവാനും സാധിച്ചിട്ടുണ്ട്. കോടതി ഉത്തരവുകൾ പുറപ്പെടുവിക്കുന്ന മുറയ്ക്ക് തടഞ്ഞുവയ്ച്ചിരിക്കുന്ന ഈ തുക പരാതിക്കാർക്ക് തിരികെ ലഭ്യമാകുന്നതുമാണ്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച 61,361 ബാങ്ക് അക്കൗണ്ടുകൾ, 18,653 സിം കാർഡുകൾ, 59,218 മൊബൈൽ / ഐ.എം.ഇ.ഐ കൾ എന്നിവ മരവിപ്പിക്കാനും സൈബർ ഡിവിഷന്റെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനു വേണ്ടി ബോധവത്കരണ ക്ലാസുകളും കേരള പോലീസിന്റെയും സ്റ്റേറ്റ് പോലീസ് മീഡിയാ സെന്ററിന്റേയും സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പോസ്റ്റുകൾ, വീഡിയോകൾ വഴിയുള്ള ബോധവത്ക്കരണവും നടത്തിവരുന്നുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ പണം നഷ്ടപ്പെട്ട സമയം മുതൽ ഒരു മണിക്കൂറിനകം (GOLDEN HOUR) പരാതി റിപ്പോർട്ട് ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍