തൃശൂർ : കണ്ണൂര്‍ സ്വദേശിയും ചെറുകഥാ രംഗത്ത് സജീവ വ്യക്തിത്വവുമായ പി.കെ ശ്രീവത്സന്റെ 'അവള്‍ ഒരു ഭൂപടം'എന്ന കഥയും, നെല്ലിക്കുന്ന് സ്വദേശിയായ സമകാലിക സാഹിത്യരംഗത്ത് നിരന്തരം പ്രവര്‍ത്തിക്കുന്ന ജയപ്രകാശ് എറവിന്റെ 'നഷ്ടഫലം' എന്ന കവിതയുമാണ് അവാര്‍ഡിനര്‍ഹമായത്. അയ്യായിരം രൂപ വീതം ക്യാഷും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ജൂലായ് 19ാം തിയതി സാഹിത്യ അക്കാദമിയില്‍ ചേരുന്ന അങ്കണം ഷംസുദ്ദീന്‍ അനുസ്മരണ യോഗത്തില്‍ വെച്ച് രമേശ് ചെന്നിത്തല പുരസ്കാര സമര്‍പ്പണം നടത്തും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍