വടക്കാഞ്ചേരി : കുമ്പളങ്ങാട് പരിസരത്തെ എസ്.എസ്.എൽ.സി. , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സി.പി.ഐ.- എ.ഐ.വൈ.എഫ്. കുമ്പളങ്ങാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകി. സി.പി.ഐ. മണ്ഡലം കമ്മറ്റിയംഗം എം. എ. വേലായുധന്റെ അധ്യക്ഷതയിൽ നടന്ന ആദരസദസ്
മണ്ഡലം സെക്രട്ടറി എം. യു. കബീർ ഉദ്‌ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി സി. വി. പൗലോസ് ആശംസാപ്രസംഗം നടത്തി. വി. കെ. ലിൻസൺ സ്വാഗതവും, വി. എസ്. ചാർളി നന്ദിയും പറഞ്ഞു. ആദരവ് ഏറ്റുവാങ്ങിയ അനുശ്രീ എ.ആർ, അമൃത സുരേഷ്, ആര്യൻ ബാബുരാജ് എന്നിവർ മറുപടി പ്രസംഗം നടത്തി. അനില സിന്റോ , എൻ. ജെ. ലിജോ , വി. എസ്. ചാൾസ് , വി. ആർ. രഞ്ജിത്, വി.വി. സിന്റോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍