എൻഡ്യൂറൻസ് അറ്റ്ലറ്റ്സ് ഓഫ് തൃശ്ശൂരിന്റെ നേതൃത്വത്തിൽ പാലപ്പിള്ളിയിൽ വച്ചു നടന്ന 12 കിലോമീറ്റർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കാൻ എത്തിയപ്പോഴാണ്, ഓട്ടത്തിനിടയിൽ പരിചയപ്പെട്ട സെന്റ്.മേരീസ് യു.പി.എസ് ലൂർദ് തൃശൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൽമാൻ നിഷ്കളങ്കമായ ഈ ചോദ്യം ചോദിക്കുന്നത്. തൃശ്ശൂരിലെ എല്ലാ കുട്ടികൾക്കും കൂടി വേണ്ടിയാണ് താൻ അവധി ചോദിക്കുന്നതെന്ന് സൽമാൻ കൂട്ടിച്ചേർത്തു. അതൊരു ചാലഞ്ച് ആയി തന്നെ ഏറ്റെടുത്ത് സൗഹൃദ ഓട്ടത്തിൽ പങ്കാളിയായി. 12 കീ. മീ ഉടനീളം നല്ല സ്പീഡിൽ മികച്ച പ്രകടനം കാഴ്ചവെച്ചു, ഒരുമിച്ച് ഫീനിഷ് ചെയ്തു. സ്കൂളിലെ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്തിലെത്തിയ അനുഭവവും സൽമാൻ പങ്കുവെച്ചു.
കായിക അധ്യാപകനായ ജോഷി മാഷിൽ നിന്നും (ജോബി മൈക്കിൾ എം) പരിശീലനം നേടുന്ന സൽമാൻ, കായികരംഗത്ത് ജില്ലയുടെ ഭാവി വാഗ്ദാനമാണ് എന്ന കാര്യത്തിൽ സംശയമില്ല. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത മാരത്തോൺ പാലപ്പിള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച്, സോഷ്യൽ മീഡിയയിൽ വൈറലായ പാലപ്പിള്ളി ഗ്രൗണ്ടിൽ വച്ചാണ് അവസാനിച്ചത്. വരും ദിവസങ്ങളിൽ ജില്ലയിൽ ഗ്രീൻ അലർട്ട് ആയതിനാൽ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുന്നതിന് പരിമിതികൾ ഉണ്ടെന്നും, എന്നാൽ വരുന്ന ദിവസങ്ങളിൽ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സൽമാന്റെ പേരിൽ ഡെഡിക്കേറ്റ് ചെയ്യാമെന്ന് ഉറപ്പു നൽകി കൊണ്ടാണ് മടങ്ങിയത്. തുടർച്ചയായ അവധി കഴിഞ്ഞു സ്കൂളിലേക്ക് മടങ്ങുന്ന കൂട്ടുകാർക്ക് എല്ലാവിധ ആശംസകളും നേരുന്നു. അവധി ദിനങ്ങൾ ആസ്വദിക്കുന്നതിനോടൊപ്പം കാര്യക്ഷമമായ പ്രവർത്തികൾക്കായി ഉപയോഗിച്ചുവെന്ന് കരുതുന്നു.
ഇത്രയും കുറിച്ചു കൊണ്ടാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍