25,000 കുട്ടികൾ ലഹരി മുക്ത വിദ്യാലയം” എന്ന വിഷയത്തിലുള്ള Reels/ Speech / Painting / Flash mob മത്സരങ്ങളിൽ പങ്കെടുത്തു. തൃശ്ശൂർ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ 'കരുതലായ് കാവലായ് ' പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിന് തൃശൂർ റൂറൽ ജില്ലാ പോലീസ് സംഘടിപ്പിച്ച ജില്ലയിലുള്ള 524 വിദ്യാലയങ്ങളിലെ 25,000 കുട്ടികൾ വിവിധ മത്സരങ്ങളിൽ നേരിട്ട് പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു വിജയികളായ വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 4000 ത്തിൽ അധികം പേർ എത്തിച്ചേർന്ന ചടങ്ങിൽ 2527 കുട്ടികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തൃശൂർ റൂറൽ പോലീസ് ജില്ലയിലെ വിദ്യാലയങ്ങളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുമായി സഹകരിച്ച് 5 മുതൽ +2 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് Reels/ Speech / Painting / Flash mob എന്നിവയിലാണ് അതാത് വിദ്യാലയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. ആകെ 524 സ്കൂളുകളിലെ 25,000 കുട്ടികൾ പങ്കെടുത്ത 805 മത്സരങ്ങളിൽ 2527 കുട്ടികൾ വിജയികളായി. പെയിന്റിംഗ് മത്സരത്തിൽ 773 കുട്ടികളും ഫ്ളാഷ് മോബ് മത്സരത്തിൽ 813 കുട്ടികളും പ്രസംഗ മത്സരത്തിൽ 588 കുട്ടികളും റീൽസ് മത്സരത്തിൽ 353 കുട്ടികളും അടക്കം ആകെ 2527 മത്സര വിജയികളായ കുട്ടികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട എം സി പി ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന 4000 ത്തിൽ അധികം പേർ എത്തിച്ചേർന്ന ജനസാന്ദ്രമായ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ IPS, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്‌ണകുമാർ IPS , കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി. കെ. രാജു, ഇരിങ്ങാലക്കുട ഡി വൈ എസ് പി സുരേഷ് കെ. ജി, തൃശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ബിജോയ് പി ആർ , ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ ബൈജു കുറ്റികാടൻ എന്നിവർ പങ്കെടുത്തു. ഭാവി തലമുറയെ ലഹരി എന്ന വിപത്തിൽ നിന്ന് രക്ഷിക്കുക എന്നത് സമൂഹത്തിലെ ഓരോരുത്തരും ഏറ്റെടുക്കേണ്ട ദൗത്യമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലഹരിയുടെ ഉപയോഗം സമൂഹത്തെ കാർന്നു തിന്നുന്ന ഒന്നാണ്. ലഹരിക്കെതിരായി നാം ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിന് ഒന്നിച്ചിരിക്കാനും എല്ലാം തുറന്ന് പറയാനുള്ള അന്തരീക്ഷവും സ്നേഹവും സാഹോദര്യവും സമാധാനവും നിറയുന്ന സാമൂഹികാന്തരീക്ഷവും ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. അതിനുള്ള പരിശ്രമങ്ങളാണ് നാം ശക്തിപ്പെടുത്തേണ്ടത്. കുട്ടികളെ സർഗാത്മകതയുടെയും സാമൂഹ്യ ഇടപെടലുകളുടെയും ഭാഗമായി വിവിധ പരിപാടികളിലേക്ക് നയിക്കുന്നതിലൂടെ ലഹരിയിലേക്കുള്ള ദൂരം കുറയുമെന്നും മന്ത്രി പറഞ്ഞു. 2527 കുട്ടികൾ മെറിറ്റ് സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍