കുമ്പളങ്ങാട് ഗ്രാമീണ വായനശാലയിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എ.സി. ജോസ്ഫ് ക്ലാസ്സെടുത്തു. വായനശാലയിലെ വനിതാവേദി, വയോജനവേദി, യുവരശ്മി, ബാലവേദി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. കെ. ജയപകാശ് ഉദ്ഘാടനം ചെയ്തു. കെ. സേതുമാധവൻ അധ്യക്ഷനായി. എം. എ. വേലായുധൻ, പി. വി. പാപ്പച്ചൻ, ചന്ദ്രികാമ്മ, സി. ഉഷാദേവി എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍