തൃശ്ശൂർ അശ്വിനി ആശുപത്രി ബോൺ ആൻ്റ് ജോയിൻ്റ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ പ്രതീക്ഷാ ഭവൻ ഇരിഞ്ഞാലക്കുട ജേതാക്കളായി. ഫുട്ബോൾ മത്സരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് പത്മശ്രീ ഐ. എം. വിജയനെ ആദരിച്ചു.
ഫുട്ബോൾ താരങ്ങളായ ജോപോൾ അഞ്ചേരി ടി . ജി. പുരുഷോത്തമൻ. വി. എൻ. നാരായണ മേനോൻ, സിനിമാതാരം ശ്രീജിത്ത് രവി, ഫാദർ ജോൺസൺ അന്തിക്കാട് , അശ്വിനി ബോൺ ആൻഡ് ജോയിൻ്റ് ഫൗണ്ടേഷൻ മേധാവി ഡോക്ടർ മഹേഷ് കൃഷ്ണൻ, ഡയറക്ടർമാരായ ഐ. എൻ. രാജേഷ്, എ. സി. പ്രേമാനന്ദൻ, ജനറൽ മാനേജർ പി. കെ രാജു എന്നിവർ പങ്കെടുത്തു. റണ്ണർ അപ്പായി അൻസാർ സ്പെഷ്യൽ സ്കൂൾ പെരുമ്പിലാവും, അത്താണി പോപ്പ് പോൾ മേഴ്സി ഹോം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പത്മശ്രീ ഐ.എം. വിജയൻ സമ്മാനദാനം നിർവ്വഹിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍