വടക്കാഞ്ചേരി സെന്റ്രൽ ലയൺസ് ക്ലബ്ബിന്റെ കീഴിൽ ലിയൊ ക്ലബ്ബിന് രൂപം നൽകി. സെന്ട്രൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ 2025-2026 ലേക്കുള്ള ലിയൊ ക്ലബ്ബ് ഭാരവാഹികളായി പ്രതിഷ്ഠാപന ചടങ്ങിന് 318D തൃശ്ശൂർ ഡിസ്ട്രിക്ടിന്റെ GMT കോർഡിനേറ്ററായ പ്രശാന്ത് മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അഭിജിത്ത് സൈമൺ ( പ്രസിഡണ്ട് ), അഭിഷേക് കെ.ജെ (വൈ.പ്രസിഡണ്ട്),
മിലൻരാജ്.കെ.ജെ ( സെക്രട്ടറി ), അഞ്ജിത് സജി ( ജോ: സെക്രട്ടറി ), ക്രിസ്റ്റോൺ പി.ജെ. ( ഖജാൻജി ), ഡയറക്ടർമാരായി
ഷിന്റോൺ ഇ.എസ്, സജിൻ കൃഷ്ണ,
ബദ്രിനാഥ് ബോസ്,
മുഹമ്മത് സിനൻ കെ.എൻ, അദ്വൈത് ദിനേശ് , അശ്വിൻ ആനന്ദ്, അഭിനവ് സുരേഷ്, ആദിദേവ് ഹരിദാസ്,അശ്വത്ത്പി.എസ്, ബിബിന ബിനോയ്, ആൻമേരി ഷാജു, ആർദ്ര സുരേഷ്, നിദാൻ നിസ്മിൻ.സി.എൻ,അന്നമറിയം പി.ജെ, ബെനീറ്റ.വി.ബി, ആൻട്രിയ സിന്റൊ, ആദിത്യ ഹരിദാസ് എന്നിവരെയും തിരഞ്ഞെടുത്തു. പോലീസിനെ സഹായിക്കുന്നതിനെ സംബ്ബന്ധിച്ചുള്ള വിഷയാവതരണം വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ. ശരത്തും , എക്സൈസിനെ സഹായിക്കുന്നതിനെ സംബ്ബന്ധിച്ചുള്ള വിഷയാവതരണം എക്സൈസ് ഇൻസ്പെക്ടർ സി. ജീൻ സൈമണും നടത്തി. മർച്ചന്റ് അസ്സോസിയേഷൻ സെക്രട്ടറിയും , ജലയാനം സംഘാടക സമിതി ചെയർമാനുമായ പി.എൻ. ഗോകുലൻ ,
ക്ലബ്ബ് സെക്രട്ടറി സുഭാഷ് പുഴക്കൽ, ലിയൊ കോർഡിനേറ്റർ കെ.പി. രാജീവ്, ലിയൊ പ്രസിഡണ്ട് അഭിജിത്ത് സൈമൺ, ആൻമേരി ഷാജു എന്നിവർ പ്രസംഗിച്ചു.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍