ലയൺസ് ക്ലബ്ബിന്റ 2025-2026 ലേക്കുള്ള ഭാരവാഹികളുടെ പ്രതിഷ്ഠാപന ചടങ്ങ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണ്ണർ കെ.എൻ. സോമകുമാർ ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി സെന്ട്രൽ ലയൺസ് ക്ലബ്ബിന്റ 2025-2026 ലേക്കുള്ള ഭാരവാഹികളുടെ പ്രതിഷ്ഠാപന ചടങ്ങ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണ്ണർ  കെ.എൻ. സോമകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സുഭാഷ് പുഴക്കൽ ( പ്രസിഡണ്ട് ), കെ. മണികണ്ഠൻ ( സെക്രട്ടറി ), കെ.വി. വത്സലകുമാർ ( ഖജാൻജി ), ഡയറക്ടർമാരായി

ഡോക്ടർ പി. എസ്. മോഹൻദാസ്,  കെ. പി. രാജീവ്, സി.വി. വർഗ്ഗീസ്, യു. അനന്തൻ

എന്നിവരെ തിരഞ്ഞെടുത്തു. വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്  തങ്കച്ചൻ സക്കറിയ, കെ.വി. വത്സലകുമാർ സി.വി. വർഗ്ഗീസ്, സുഭാഷ് പുഴക്കൽ എന്നിവർ പ്രസംഗിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ A+ നേടിയ അശ്വിൻ ആനന്ദിന് മെമന്റൊ നൽകി ആദരിച്ചു. ലിയൊ ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍