തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ IPS സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബ് IPS ൽ നിന്നും ബാഡ്ജ് ഓഫ് ഓണർ 2023 (ഇൻവെസ്റ്റിഗേഷൻ ആൻറ് ഡിറ്റക്ടീവ് എക്സലൻസ് ) പുരസ്കാരം ഏറ്റുവാങ്ങി.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന സമയം പാനൂർ പോലീസ് സ്റ്റേഷനിലെ മൊകേരി കണ്ണച്ചൻകണ്ടി സ്വദേശിയായ 23 വയസ്സ് പ്രായമുള്ള വിഷ്ണുപ്രിയ എന്ന സ്ത്രീയെ 22.10.2022 തിയ്യതി കിടപ്പുമുറിയിൽ വെട്ടിപരിക്കേൽപ്പിച്ചു കൊലപെടുത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മികച്ച രീതിയിലുള്ള ഇൻവെസ്റ്റിഗേഷനും ഡിറ്റക്ഷനുമാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കൂടാതെ ഇന്റലിജൻസ്  SP ആയിരിക്കുന്ന സമയത്ത് അവിടെ വരുത്തിയ മാറ്റങ്ങൾക്ക്  ലറ്റർ ഓഫ് അപ്രീസിയേഷനും ഓൾ ഇന്ത്യ  പോലീസ് ഗെയിംസ് ഓർഗനൈസിങ്ങിന് കമന്റേഷൻ സർട്ടിഫിക്കറ്റും ചടങ്ങിൽ സ്വീകരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍