കാഞ്ഞാണി പെരുമ്പുഴ പാടത്ത് ശുചിമുറി മാലിന്യം തള്ളുന്നത് സ്ഥിരം പരിപാടിയാണെന്ന് നാട്ടുകാർ.

കാഞ്ഞാണി : പെരുമ്പഴ പാടത്ത്  ശുചിമുറി  മാലിന്യം തള്ളുന്നത് സ്ഥിരം പരിപാടിയാണെന്നും പലപ്പോഴും വാടാനപ്പളി തൃശൂർ സംസ്ഥാന പാതയിലൂടെ മാലിന്യത്തിന്റെ ദുർഗന്ധം മൂലം സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് വന്നുചേർന്നിട്ടുള്ളതെന്ന് യാത്രക്കാരും നാട്ടുകാരും ഒരേ സ്വരത്തിൽ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി ടാങ്കർ ലോറിയിൽ നിന്ന് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിറകെ വന്ന ആംബുലൻസ് ഡ്രൈവർ മാലിന്യം തള്ളിയ  ടാങ്കർ ലോറിയുടെ നമ്പർ പകർത്തി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. സജീഷ്,  വാർഡ് മെമ്പർമാരായ സി.പി പോൾ, സുനിത ബാബു, പൊതുപ്രവർത്തകൻ എം.വി ബാബു എന്നിവർ സ്ഥലത്തെത്തി. ഇതിന് മുൻപും  പെരുമ്പുഴയിലെ കോൾ നിലങ്ങളിലേക്ക്  മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് അന്തിക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അവരുടെ നിഷ്ക്രിയത്വം മൂലമാണ് പെരുമ്പുഴയിലേക്ക് മാലിന്യം തള്ളൽ തുടരുന്നത്. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍