അഴീക്കോട് - മുനമ്പം പാലത്തിൻ്റെ നിർമാണം പുഴയിലും പുരോഗമിക്കുന്നു.


കൊടുങ്ങല്ലൂർ എറണാകുളം - ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലത്തിൻ്റെ നിർമാണം പുഴയിലും പുരോഗമിക്കുന്നു. അഴീക്കോട് ഭാഗത്തെ നിർമാണം 60 ശതമാനം പിന്നിട്ടതോടെ പുഴയിൽ സ്‌പാനുകൾ സ്‌ഥാപിക്കുന്ന പ്രവൃത്തികളാണ് പിന്നിടുന്നത്. ഫൗണ്ടേഷൻ സബ് സ്ട്രക്‌ചർ, സൂപ്പർ സ്ട്രക്‌ചർ ഘട്ടങ്ങളും പിന്നിട്ടു. മുനമ്പം ഭാഗത്തെ പൈലിങ് പ്രവർത്തനങ്ങൾ പൂർണമായിട്ടില്ല. പുഴയിലും കരയിലുമായി 200 പൈലുകളിൽ 196 എണ്ണം പൂർത്തിയായി. മുനമ്പം ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമി സംബന്ധിച്ചു തർക്കം നിലനിൽക്കുന്നതിനാൽ പൈലിങ് നടത്താൻ കഴിഞ്ഞിട്ടില്ല. 


പാലം നിർമാണം 2003 നവംബർ 13നാണ് തുടങ്ങിയത്. 52.6 മീറ്റർ നീളമുള്ള സ്‌പാനുകൾ യന്ത്രങ്ങളുടെ സഹായത്തോടെ ഘടിപ്പിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മുൻപ് തൂണുകൾക്കു മീതെ കോൺക്രീറ്റ് ചെയ്‌താണു സ്‌പാനുകൾ തയാറാക്കാറുള്ളത്. ഒരു സ്‌പാൻ കോൺക്രീറ്റ് ചെയ്ത് 28 ദിവസം പിന്നിട്ടതിനു ശേഷമേ അടുത്ത സ്‌പാൻ കോൺക്രീറ്റ് ചെയ്യാറുള്ളൂ. പുതിയ സാങ്കേതിക വിദ്യയിൽ മറ്റു സ്‌ഥലങ്ങളിൽ സ്പാനുകൾ നിർമിച്ചു പുഴയിലെത്തിച്ചു ഘടിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പുഴയിൽ സ്‌പാനുകൾ ഘടിപ്പിച്ചു.

ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. അപ്രോച്ച് റോഡുൾപ്പടെ 1123 നീളവും 15.70 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. അടുത്ത വർഷം പൂർത്തിയാകും വിധമാണ് പാലം പണി പുരോഗമിക്കുന്നത്. പുരാതന മുസിരിസ് തുറമുഖ കവാടമായ അഴീക്കോട്ടെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കാനാകും വിധമാണു പാലത്തിൻ്റെ രൂപകൽപന. 1.5 മീറ്റർ നടപ്പാതയും 1.80 സൈക്കിൾ ട്രാക്കും പാലത്തിലുണ്ട്. തീരദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍