വടക്കാഞ്ചേരി: ശ്രീനാരായണഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ നൂറാം പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായുള്ള കാവടി മഹോത്സവം ഇന്ന് ആഘോഷിക്കും. തലപ്പിള്ളി താലൂക്ക് എസ്.എൻ.ഡി.പി യൂണിയൻ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.
പാർളിക്കാട് പടിഞ്ഞാറ്റുമുറി, ചെയിൻസ് പാർളിക്കാട്,മിണാലൂർ വടക്കേക്കര,റെഡ് സ്റ്റാർ മിണാലൂർ,യുവധാര പാർളിക്കാട്, മിണാലൂർ ബൈപാസ്സ്, പുഞ്ചിരി മിണാലൂർ, പാർളിക്കാട് പാലം തെക്കേക്കര എന്നീ കാവടി സംഘങ്ങളാണ് ക്ഷേത്രത്തിൽ എത്തി അഭിഷേകം നടത്തുക. ഓരോ സംഘത്തിനും സമയം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. മെയ് ഒന്നിനാണ് ആറാട്ട്. പാണ്ടിമേളത്തോട് കൂടി ആറാട്ടിനു ശേഷമുള്ള എഴുന്നള്ളിപ്പിന് വഴിനീളെ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍