അതിർത്തിയിൽ പാകിസ്‌താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായി ആറാം ദിവസവും വെടിവെപ്പ് നടത്തി; കനത്ത തിരിച്ചടി നല്‍കി ഇന്ത്യ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പർഗവൽ സെക്‌ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്‌താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് തുടർച്ചയായി ആറാം ദിവസവും വെടിവെപ്പ് നടത്തി. ബാരാമുള്ളയിലും കുപ്വാരയിലും പാക് സൈന്യത്തിൻ്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായതായും വിവരമുണ്ട്. പാക് പ്രകോപനങ്ങൾക്ക് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി.


ബാരാമുള്ള, കുപ്വാര ജില്ലകളിലെ നിയന്ത്രണ രേഖയിലുള്ള അവരുടെ പോസ്റ്റുകളിൽ നിന്നും, പർഗ്വാൾ സെക്‌ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും പാകിസ്തതാൻ സൈന്യം പ്രകോപനമില്ലാതെ നടത്തിയ ചെറുകിട ആയുധങ്ങൾ ഉപയോഗിച്ചുള്ള വെടിവെപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകിയതായി സൈനീക വൃത്തങ്ങൾ അറിയിച്ചു.

 പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പാകിസ്‌താൻ്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ പ്രകോപനം. 

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്‌താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം പൂർണസ്വാതന്ത്ര്യം നൽകിയിരുന്നു. സുരക്ഷാനടപടി ചർച്ചചെയ്യാൻ ഡൽഹിയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍