ചെറുതുരുത്തി: ചെറുതുരുത്തിയിൽ നിന്നും ഷൊർണ്ണൂരിൽ നിന്നുമായി കഴിഞ്ഞദിവസം കാണാതായ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ അർദ്ധരാത്രിയോടെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടികളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അതേ തുടർന്ന് ചെറുതുരുത്തി, ഷൊർണൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. മൂന്നുപേരും ഷൊർണൂരിൽ ഒരേ വിദ്യാലയത്തിൽ പഠിക്കുന്നവരാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ മാർക്ക് കുറയും എന്ന ഭയത്തിലാണ് ഇവർ നാടുവിടാൻ തീരുമാനിച്ചതെന്ന് പോലീസ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍