വടക്കാഞ്ചേരി:മെയ് 10 മുതൽ 13 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന മഹിളാ അസോസിയേഷന്റെ കാൽനട ജാഥയ്ക്കായാണ് സംഘാടകസമിതി രൂപീകരിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ യോഗം ജില്ല സെക്രട്ടറി ഉഷ പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ജാനകി പത്മനാഭൻ അധ്യക്ഷയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ്, ജില്ലാ പ്രസിഡൻറ് എം.ഗിരിജാ ദേവി, മിനി അരവിന്ദൻ, കർമല ജോൺസൺ, സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി ഡോക്ടർ കെ.ഡി ബാഹുലയൻ എന്നിവർ പ്രസംഗിച്ചു. മിനി അരവിന്ദൻ കൺവീനറും കെ.ഡി ബാഹുലയൻ ചെയർമാനുമായി സംഘാടകസമിതി രൂപീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍