വടക്കാഞ്ചേരി നഗരസഭയുടെ കൗൺസിൽ യോഗം 19.08.2024 നു ഉച്ചക്ക് 2.30 ന് നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു.
2024-25 സാമ്പത്തിക വർഷത്തെ വ്യക്തിഗത ഗുണഭോക്തൃ വാർഡ്സഭ ആഗസ്റ്റ് 30 നുള്ളിൽ ചേരുന്നതിനു തീരുമാനിച്ചു.
വയനാടിനൊപ്പം വടക്കാഞ്ചേരി നഗരസഭയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ നൽകുന്നതിനും നഗരസഭ കൗൺസിലർമാരുടെ ഒരു മാസത്തെ ഓണറേറിയവും നൽകുന്നതിനു തീരുമാനിച്ചു.
വടക്കാഞ്ചേരിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാ സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ പാർട്ടിക്കാരെയും നഗരസഭ ചെയർമാൻ അഭിനന്ദിച്ചു.
ദുരന്തബാധ്യത പ്രദേശങ്ങളിൽ ദുരന്ത നിവാരണ അതോറിറ്റിട്ടിയുടെ നിർദ്ദേശത്തിന് വിധേയമായിക്കൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു തീരുമാനിച്ചു
യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഒ ആർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എംആർ അനൂപ് കിഷോർ, സി വി മുഹമ്മദ് ബഷീർ, സ്വപ്ന ശശി, ജമീലാബി എ എം, മുൻസിപ്പൽ എൻജിനീയർ സുജിത്ത് ഗോപിനാഥ്, ഹെൽത്ത് സൂപ്പർവൈസർ സാജു മാർട്ടിൻ, നഗരസഭാ സെക്രട്ടറി കെ കെ മനോജ് തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍