വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് അന്തർദ്ദേശീയ പദ്ധതികൾക്ക് തുടക്കം കുറിച്ചു.

 വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് അന്തർദ്ദേശീയ പദ്ധതികളായ ഭക്ഷണ കിറ്റ്, ചൈൽഡ്ഹുഡ് കേൻസർ പ്രോട്ടീൻ കിറ്റ് , പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗമായി കറിവേപ്പില തയ്യ്, പ്രമേഹ അളവ് അറിയുന്നതിന് ഗ്ലൂക്കോമീറ്റർ എന്നിവ മാരാത്തകുന്ന് ഹർഷൻ പൊതു വായനശാലയിൽ വെച്ച് വിതരണം ചെയ്തു. പദ്ധതികൾ നഗരസഭാ ചെയർ പേഴ്സൺ  ഷീല മോഹനൻ,  ചീരാത്ത് കേശവൻ, ചുള്ളിയിൽ അബുബക്കർ എന്നിവർക്ക് ഭക്ഷണ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. 

സെൻട്രൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ലയൺ കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥികളായി ഹർഷൻ പൊതു വായനശാല പ്രസിഡണ്ട് പി.കെ. നന്ദനൻ, സോൺ ചെയർ പേഴ്സൺ  പങ്കെടുത്തു.  സ്വാഗതം ക്ലബ്ബ് സെക്രട്ടറി ലയൺ പി. രാജേഷും, ട്രഷറർ ലയൺ വ്യാസൻ പുഴക്കൽ നന്ദിയും പറഞ്ഞു. പദ്ധതിയെ കുറിച്ച് ചാർട്ടർ പ്രസിഡണ്ട് ലയൺ സുഭാഷ് പുഴക്കൽ വിശദീകരിച്ചു. ക്ലബ്ബ് ഡയറക്ടർ സി.എം. അബ്ദുൽ ലത്തീഫ് വായനശാല സെക്രട്ടറി വി.കെ.ഉമ്മർ ഷെറീഫ് എന്നിവർ ആശംസകളർപ്പിച്ചു.

ഡോക്ടേഴ്സ് ഡെ

ഡോക്ടേഴ്‌സ് ഡേ യോടനുബന്ധിച്ച് സെൻട്രൽ ലയൺസ് ക്ലബ്ബ് ഒരേ കുടുംബത്തിലെ ഡോക്ടർമാരായ ഡോക്ടർ പി.എസ് മോഹൻദാസ്, ഡോക്ടർ മിഥുൻ മോഹൻദാസ്, ഡോക്ടർ അനു മോഹൻദാസ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മൂന്ന് പേരും സെൻട്രൽ ലയൺസ് ക്ലബ്ബിന് നന്ദിയർപ്പിക്കുകയും ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍