വടക്കാഞ്ചേരി: മുഅല്ലിം എംപവർമെൻ്റ് പ്രോഗ്രാം എന്ന പേരിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വടക്കാഞ്ചേരി റെയിഞ്ച് എം.ഇ.പി ട്രൈനിംങ്ങിൻ്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. കരുമത്ര മർകസുൽ ഉലൂം മദ്റസയിൽ വെച്ച് അരംഭിച്ച പരിപാടി സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ തൃശൂർ ജില്ല സെക്രട്ടറി മരക്കാർ മുസ്‌ലിയാർ പള്ളം ഉദ്ഘാടനം നിർവഹിച്ചു. എസ്.ജെ.എം സ്റ്റേറ്റ് ട്രൈനർ അബ്ദുലത്തീഫ് നിസാമി ഒന്നാം സെക്ഷനു നേതൃത്വം നൽകി.
എസ്.എം.എ വടക്കാഞ്ചേരി മേഖല സെക്രട്ടറി ഹനീഫ ചിറ്റണ്ട, പ്രസിഡൻ്റ് ഇസ്മാഈൽ ഹാജി തൃക്കണ പതിയാരം, റെയിഞ്ച് പ്രസിഡൻ്റ് അബ്ദുനാസർ സഖാഫി, സെക്രട്ടറി മൊയ്തീൻ കുട്ടി സഖാഫി, വിരിപ്പാക്ക മഹല്ല് സെക്രട്ടറി എം.എം ഷാജി തുടങ്ങിയവർ സംബന്ധിച്ചു. ഉമർ സഖാഫി കക്കിടിപ്പുറം സ്വഗതവും മൊയ്തീൻ കുട്ടി സഖാഫി പള്ളം നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍