വരവൂർ സ്കൂൾ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കണം. ബി ജെ പി വരവൂർ.

വരവൂർ  പഞ്ചായത്തിലെ 7 -ാം വാർഡിലെ ഗവർമെൻ്റ് ഹൈസ്കൂളിലേക്ക് വരുന്ന പ്രധാന വഴികളിലെ വെള്ളക്കെട്ടുപോലും പരിഹരിക്കാൻ കഴിയാത്ത പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് പി.ആർ രാജ്കുമാർ അഭിപ്രായപ്പെട്ടു. സ്കൂൾ ഗേറ്റിലൂടെ മഴ പെയ്യുമ്പോൾ കുത്തി ഒഴുകി വരുന്ന വെള്ളവും സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. 

ഇക്കാര്യത്തിൽ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കാൻ  ബി ജെ പി തെയ്യാറാകുമെന്നും അദ്ദേഹംപറഞ്ഞു. ബി ജെ പി വരവൂർ പഞ്ചായത്ത് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പി.ആർ രാജ്കുമാർ  . ബി.ജെ.പി വരവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ. കെ.  അധ്യക്ഷനായി.  ജില്ലാ കമ്മറ്റി അംഗം മോഹനൻ  കാടാമ്പുഴ, മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണൻ കെ.എം, ജനറൽ സെക്രട്ടറി സന്ദീപ് തിച്ചൂർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ രാധാകൃഷ്ണൻ കെ,  അനീഷ് കുമാർ എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍