ലയൺ ഇയറിന് തുടക്കമിട്ട് മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ് സേവന പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

മുണ്ടത്തിക്കോട് ഡി വി എൽ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് റിജിയൻ ചെയർ പേഴ്സൻ ലയൺ ലിജോ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലയൺ എ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കറിവേപ്പില തോട്ട  നിർമാണം, പ്രമേഹ പരിശോധന കിറ്റ് വിതരണം, ചൈൽഡ് ഫുഡ്‌ കാൻസർ പ്രോടീൻ കിറ്റ് വിതരണം, വിഷൻ ഐ പ്രോട്ടക്ഷൻ ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം, ഹരിത കർമ്മസേനയെ ആദരിക്കൽ എന്നി പദ്ധതികൾ ആണ് ഏറ്റെടുത്തത്. ഡോക്ടർസ് ഡേ ആയ ഇന്ന് ഡോക്ടർ സതീഷ്കുമാറിനെ ആദരിച്ചു. 

ലയൺ സി ജെ ജോബി, ലയൺ ജോയ്സി ഷാജു, മുണ്ടത്തിക്കോട് എൻ എസ് എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, സ്കൂൾ പ്രധാന അദ്ധ്യാപിക വി സരസ്വതി, ആർ ആർ ഉണ്ണികൃഷ്ണൻ, എം എൻ ലതീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി രാജശ്രീ സുഗുണൻ സ്വാഗതവും ട്രഷറർ പി സി സന്തോഷ്‌ നന്ദിയും പറഞ്ഞു. ഭാരവാഹികളായ സുധി പന്തക്കൽ, ഇ എസ് സുമതി, രഞ്ജിത്ത് പണിക്കർ, എം വി വിജയൻ, ഇ എസ് ഗിരീഷ് എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ ആയി എ സുരേന്ദ്രൻ ( പ്രസിഡന്റ് ) രാജശ്രീ സുഗുണൻ ( സെക്രട്ടറി ). പി സി. സന്തോഷ്‌ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍