എളനാട് : വനത്തിൽ ശവപ്പെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. രാമൻചെട്ടി ഹൈസ്കൂളിന് സമീപം മാഞ്ചാടിമുക്കിൽനിന്ന് ആനച്ചാലിലേക്കുള്ള കാനനപാതയിൽ വനത്തിനുള്ളിലാണ് ശവപ്പെട്ടി കിടന്നിരുന്നത്. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെ സ്കൂൾ വിദ്യാർഥികളും നാട്ടുകാരുമാണ് ആദ്യം കാണുന്നത്.
തുടർന്ന് പഴയന്നൂർ പോലീസും എളനാട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും സ്ഥലത്തെത്തി. പെട്ടി എങ്ങനെ വനത്തിലെത്തി എന്നത് ദുരൂഹമായി തുടരുകയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍