പടിഞ്ഞാറെകോട്ടയിലാണ് അപകടം. കഴിഞ്ഞ രാത്രി ഒമ്പതേകാലോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കാൽനടയാത്രികനാണ് അപകടത്തിൽപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്വരാജ് റൗണ്ടിൽ ബസ് ശരീരത്തിൽകൂടി കയറിയിറങ്ങി വീട്ടമ്മ മരിച്ചിരുന്നു. ചിയ്യാരം ഓരിപ്പറമ്പിൽ പരേതനായ സുരേന്ദ്രൻ ഭാര്യ ഗ്രേസി ( 52) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ സംസ്കാരം ഇന്ന് വൈകീട്ടാണ് നടന്നത്. പിന്നാലെയാണ് സമാന അപകടം വീണ്ടും തൃശൂർ നഗരത്തിൽ തന്നെയുണ്ടാകുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍