വിയ്യൂർ : തൃശ്ശൂരിൽ മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ നൽകാത്തതിന്റെ പേരിൽ കോൺക്രീറ്റ് ഇഷ്ടികകൊണ്ട് കൊണ്ട് തലയ്ക്ക് അടിയേറ്റ ആൾ മരിച്ചു. തൃശ്ശൂർ വിയ്യൂർ സ്വദേശിയായ സ്വർണ്ണപ്പണിക്കാരൻ മധുവാണ് മരിച്ചത്. സംഭവത്തിൽ മധുവിന്റെ പരിചയക്കാരനും വിയ്യൂർ സ്വദേശിയുമായ ഉണ്ണിക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വിയ്യൂരിൽ വച്ച് മധുവിന് അടിയേക്കുന്നത്.
മദ്യപിക്കാൻ പണം നൽകാത്തത് കൊണ്ടാണ് മധുവിന് ഉണ്ണിക്കുട്ടൻ ആക്രമിച്ചത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മധു ഇന്നലെ മരണപ്പെട്ടത്. മധുവിന്റെ തലക്കേറ്റ അടിയാണ് മരണകാരണമായതെന്ന് പോലീസ് പറഞ്ഞു. വിയ്യൂർ പോലീസ് ഉണ്ണിക്കുട്ടനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍