കഴിഞ്ഞ ചൊവ്വാഴ്ച എച്ചിപ്പാറ പള്ളിക്ക് സമീപം പശുവിനെ കൊന്നതിന് സമാനമായാണ് ഇന്നും പശുക്കുട്ടിയെ കൊന്നത്. പുലർച്ചെ ആണ് സംഭവം. പശുക്കുട്ടിയുടെ മാംസം ഭക്ഷിച്ച ശേഷം ബാക്കിയുള്ള ഭാഗങ്ങൾ റോഡിൽ ആണ് കിടന്നന്നിരുന്നത്.
പരിസരവാസികളാണ് മാംസാവശിഷ്ടങ്ങൾ കണ്ടത്. കഴിഞ്ഞ ദിവസം ഇവിടെ കാട്ടാന കൂട്ടം ഇറങ്ങിയിരുന്നു അതിന് പിന്നാലെയാണ് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നത്. തുടർച്ചയായി ജനവാസമേഖലയിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നതിൽ കടുത്ത ഭീതിയിലാണ് ജനങ്ങൾ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


0 അഭിപ്രായങ്ങള്‍