ഗുരുവായൂർ ക്ഷേത്രനട ഇന്ന് നേരത്തെ അടയ്‌ക്കും. ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി ആയതിനാലാണ് നിയന്ത്രണം. ഇന്ന് ഉച്ചയ്‌ക്ക് 11.30-ഓടേ നട അടച്ചാൽ വൈകുന്നേരം 4.30-ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല.
രാത്രി അത്താഴപ്പൂജയ്‌ക്ക് ശേഷവും നേരത്തെ നട അടയ്‌ക്കും. ഇന്ന് വിളക്ക് എഴുന്നള്ളിപ്പ് ഉണ്ടാവില്ല. ഉച്ചയ്‌ക്ക് 12-നും രാത്രി 10-നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍