രാഷ്ട്ര പിതാവിനെ കൊന്നവർ ഇന്ത്യയെ ഭരിച്ചു നശിപ്പിക്കുന്നു.

വടക്കാഞ്ചേരി: രാഷ്ട്രപിതാവിനെ കൊന്നവർ ഇന്ത്യയെ ഭരിച്ചു നശിപ്പിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന് നാലായിരം വർഷത്തിലേറെ പഴക്കമുണ്ട്. വൈവിധ്യങ്ങൾ നിറഞ്ഞ, വിവിധ ജാതി മതസ്ഥർ സ്വസ്ഥതയോടെ ജീവിക്കുന്ന നമ്മുടെ രാഷ്ട്രത്തെ ജാതിയുടേയും , മതത്തിൻ്റേയും പേര് പറഞ്ഞ് കലാപങ്ങൾ ഉണ്ടാക്കി ഹിന്ദു രാഷ്ട്രമാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് യുവകലാ സാഹിതി സംസ്ഥാന രക്ഷാധികാരി ഗീത നസീർ പറഞ്ഞു. 

യുവകലാസാഹിതി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക  ജാഗ്രത യാത്രക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗീത നസീർ.  നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, യുവകലാസാഹിതി ജില്ലാ പ്രസിഡൻ്റും, ജാഥ കാപ്റ്റനുമായ സോമൻ താമരകുളം ,വൈസ് കാപ്റ്റൻ ഡോ. രത്നകുമാരി, ഡയറക്ടർ ഡോ.  എസ് ഗിരീഷ് കുമാർ, ഇ എം സതീശൻ, സി വി പൗലോസ്, കെ പി തോമസ്, സംസാരിച്ചു.  ജാഥാ അംഗങ്ങൾ ഇന്ത്യ കടവ് എന്ന നാടകവും , നവോത്ഥാന ഗീതികളും അവതരിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍