ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് പരീക്ഷാ പെ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും നവോദയ മായന്നൂരിലെ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ രണ്ട് പ്രൊജെക്ടുകൾ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുവാൻ അവസരം ലഭിക്കുകയും ചെയ്ത മിടുക്കൻമാരെ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശൻ TC ഷാൾ അണിയിച് അഭിനന്ദനങ്ങൾ അറിയിച്ചു.
രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചു പറക്കാൻ ഓരോ വിദ്യാർത്ഥികളെയും പ്രാപ്തരാക്കുന്നതിൽ നവോദയ വിദ്യാലയത്തിലെ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ഹരിഹരൻ പി, ജനറൽ സെക്രട്ടറി സന്തോഷ് കെ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സഞ്ജിത്ത്, പഞ്ചായത്ത് കമ്മിറ്റി അംഗം സുഭദ്ര ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍