തോളൂർ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ പറപ്പൂർ കിഴക്കേ അങ്ങാടി 50-ാം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം പണിയാൻ തറക്കല്ലിടൽ കർമ്മം വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു

തോളൂർ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ  പറപ്പൂർ കിഴക്കേ അങ്ങാടി 50-ാം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം പണിയാൻ തറക്കല്ലിടൽ കർമ്മം വടക്കാഞ്ചേരി എം.എൽ.എ സേവ്യർ  ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു.
പൊറുത്തൂർ വീട്ടിൽ പി.കെ. ജേക്കബ് സൗജന്യമായി പഞ്ചായത്തിന് രജിസ്റ്റർ ചെയ്തു നൽകിയ 3 സെൻ്റ് സ്ഥലത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 18 ലക്ഷം രൂപ   വകയിരുത്തിയാണ് കെട്ടിട നിർമ്മാണം ആരംഭിക്കുന്നത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ലില്ലി ജോസ്   അങ്കണവാടി നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍