മണിചെയിൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതികളെ കണ്ടെത്താനായില്ലെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ.

 തട്ടിപ്പ് നടത്തി ഒളിവിൽ പോയ 'ഹൈറിച്ച് ഓൺലൈൻ ഷോപ്പി' ഉടമകളെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ. ഹൈറിച്ച് മാനേജിങ് ഡയറക്ട‌ർ വലിയാലുക്കൽ കോലാട്ട് കെ.ഡി. പ്രതാപൻ, ഭാര്യയും സി.ഇ.ഒ യുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുടെ വാദത്തിനിടയിലാണു പ്രതിഭാഗം വക്കീൽ ഇക്കാര്യം കോടതിയെ  അറിയിച്ചത്. കേസ് വീണ്ടും 12നു പരിഗണിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍