പാലിയേക്കര ടോൾവിരുദ്ധ സംയുക്ത സമരസമിതിയുടെ സമരശൃംഖല നാളെ തുടങ്ങും.

ദേശീയപാത പാലിയേക്കരയിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടോൾവിരുദ്ധ സംയുക്ത സമരസമിതിയുടെ സമരശൃംഖലക്ക് നാളെ  തുടക്കമാകും.കേന്ദ്രമന്ത്രി നൽകിയ വാഗ്‌ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ സമരം ആരംഭിക്കുന്നത്.

നിശ്ചിത ദൂരപരിധിക്കുള്ളിൽ രണ്ട് ടോൾപ്ലാസകളുണ്ടെങ്കിൽ അതിൽ ഒന്ന് നിർത്തുമെന്ന കേന്ദ്രമന്ത്രിയുടെ വാഗ്‌ദാനം പാലിക്കാത്തതുകൊണ്ടാണ്  സമരസമിതി സമരം തുടങ്ങുന്നത്.നാളെ രാവിലെ 10.30ന്  ആമ്പല്ലൂരിൽ കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവ് വി.എം. സുധീരൻ സമരശൃംഖല  ഉദ്ഘാടനം ചെയ്യും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍