ഹൈറിച്ച് ഉടമകളായ കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും പേരിലുള്ള 203 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ക്രിപ്റ്റോ കറൻസി വഴി പ്രതികൾ 850 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തി. കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജി കോടതി ഈ മാസം 30ന് പരിഗണിക്കാൻ മാറ്റി. ഈ സാഹചര്യത്തിലാണ് ഇഡിയുടെ നടപടി.
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ഉടമകൾ 2300 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡിയുടെ നിഗമനം.കേരളത്തിൽ മാത്രം 1630 കോടി രൂപയുടെ തട്ടിപ്പു നടത്തി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി പ്രതാപന്റെയും ഭാര്യയും സിഇഒയുമായ ശ്രീനയുടെയും വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയത്. ചോദ്യംചെയ്യലിന് നോട്ടീസ് നൽകാനിരിക്കെ പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍