സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മെമ്പര്‍ പി.കെ അരവിന്ദ ബാബു സിറ്റിങ് തിങ്കളാഴ്ച നടക്കും. രാവിലെ 11 ന് തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ഹിയറിംഗ് നടത്തും. 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് പോലീസ് സൂപ്രണ്ടിന്റെയും അതിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും എല്ലാതരത്തിലുമുള്ള നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികളും മറ്റ് പദവികളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍, ആരെയെങ്കിലും മരണത്തിന് കാരണമാക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍