വടക്കാഞ്ചേരി നഗരസഭ കൗൺസിൽ യോഗം 22.12.2023 ന് ഉച്ചക്ക് 2.30 ന് നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു. 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി ജനുവരി 18 നുള്ളിൽ ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കുന്നതിനു തീരുമാനിച്ചു.
2023-24 വർഷത്തെ മരാമത്ത് വർക്കുകളുടെ ടെൻഡർ അംഗീകരിച്ചു. അമൃത് 2.0 പ്രവർത്തികൾക്ക് ലഭിച്ച ടെൻഡർ അംഗീകരിച്ചു. ഉത്രാളികാവ് പൂരം എക്സിബിഷൻ നടത്തുന്നതിന് തീരുമാനിച്ചു.യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ ഒ ആർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ആർ അനൂപ് കിഷോർ, സി വി മുഹമ്മദ് ബഷീർ, സ്വപ്ന ശശി, ജമീലാബി എ എം, നഗരസഭ സെക്രട്ടറി കെ കെ മനോജ്, മുനിസിപ്പൽ എഞ്ചിനിയർ സുജിത് ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍