മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തിനായി പൂർണ്ണസജ്ജമായി കെ.എസ്.ആർ.ടി.സി
തീർത്ഥാടന കാലത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ സർവീസുകൾ ഇത്തവണ കെ.എസ്.ആർ.ടി.സി നടത്തും. 45-ലധികം അയ്യപ്പന്മാർ ഒരുമിച്ച് ആവശ്യപ്പെട്ടാൽ അവർക്കായി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസും ഉണ്ടാകും. കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുക്കുന്ന ശബരിമല തീർത്ഥാടനത്തിനായി മുൻവർഷത്തെക്കാൾ അധിക സർവീസുകളാണ് ഇത്തവണ നടത്തുന്നത്. 481 സർവീസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.
മകരവിളക്ക് സമയത്ത് അത് 800 ആക്കി ഉയർത്തും. പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്ക് മാത്രമായി 30 സർവീസുകൾ ഉണ്ട്. ചെങ്ങന്നൂരിൽ നിന്ന് അറുപത്തി അഞ്ചും .കഴിഞ്ഞ വർഷത്തിനെക്കാൾ കൂടുതൽ തിരക്കാണ് ഈ മണ്ഡലകാലയളവിൽ പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക സർവീസുകളും കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ചിട്ടുണ്ട്.
ഒരു സ്ഥലത്ത് നിന്നും 45 പേർ അധികം ആളുകൾ ഉണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് അവർക്കായി വിട്ടുനൽകും . കൂടാതെ കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ വെർച്ച്വൽ ക്യൂവിന്റെ ഭാഗമാക്കിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ