ജില്ലയിലെ മികച്ച എംപ്ലോയീസ് സംഘത്തിനുള്ള പുരസ്കാരം വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം ഈ വർഷവും കരസ്ഥമാക്കി. 2021 - 22 വർഷത്തെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയാണ് കേരള സർക്കാരിന് കീഴിലുള്ള സഹകരണ വകുപ്പിന്റെ പുരസ്കാരം ലഭിച്ചത്.
തൃശ്ശൂരിൽ നടന്ന സഹകരണ വരാഘോഷ ജില്ലാ തല ഉത്ഘാടന സമ്മേളനത്തിലാണ് തൃശൂർ ജോയിന്റ് രജിസ്ട്രാർ ജൂബി ടി കുര്യാക്കോസിൽ നിന്ന് സംഘം ഭാരവാഹികൾ പുരസ്‌കാരം ഏറ്റു വാങ്ങിയത്.1925ൽ സ്ഥാപിതമായ സംഘം ഇന്ന് സൂപ്പർ ഗ്രേഡ് ക്ലാസിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 130 കോടി രൂപ നിക്ഷേപവും 105 കോടി രൂപ വായ്പയും 138 കോടി രൂപ മൂലധനവും ഉള്ള സംഘത്തിന് രണ്ട് ശാഖകളാണ് ഉള്ളത്. തലപ്പള്ളി താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയിൽ ഹെഡ് ഓഫീസും കാർഷിക മേഖലയായ ചേലക്കരയിൽ മറ്റൊരു ശാഖയുമാണ് ഉള്ളത്.
വർഷങ്ങളായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘം അംഗങ്ങൾക്ക് 25 % ലാഭവിഹിതം നൽകി വരുന്നുണ്ട്. വൈവിധ്യമാർന്ന വായ്പകൾ ഉള്ള സംഘത്തിൽ ഏറ്റവും ചുരുങ്ങിയ പലിശ നിരക്കിലാണ് അംഗങ്ങൾക്ക് വായ്പകൾ വിതരണം ചെയ്യുന്നത്. ആകർഷകമായ നിരവധി നിക്ഷേപ പദ്ധതികളും ചിട്ടികളും സംഘത്തിൽ എല്ലാ ഇടപാടുകാർക്കും വേണ്ടി ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഉള്ള സ്വർണ പണയ വായ്പ പദ്ധതി സംഘത്തിന്റെ പ്രധാനപ്പെട്ട ആകർഷണമാണ്.
തുടർച്ചയായി ലഭിക്കുന്ന പുരസ്കാരങ്ങൾ വരുംവർഷങ്ങളിലേക്കുള്ള ഉത്തരവാദിത്തങ്ങൾ ആയാണ് കാണുന്നതെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു. നിലവിൽ സംഘത്തിന്റെ പ്രസിഡൻറ് ബിബിൻ പി ജോസഫും സെക്രട്ടറി ചുമതലയിൽ സുശീൽ കുമാർ കെ.എസ് പ്രവർത്തിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍