മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ടു, 42 അടി ഉയരത്തിൽ തലകീഴായി യുവാവ്

തൃശൂർ: അഞ്ചേരിയിൽ തെങ്ങ് കയറുന്നതിനിടെ യുവാവ് അപകടത്തിൽപെട്ടു. മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ട് തലകീഴായി തെങ്ങിൽ തൂങ്ങിക്കിടക്കുകയായിരുന്നു. യുവാവിന് രക്ഷകരായി ഫയർ ഫോഴ്സ് സ്ഥലത്തെത്തി.

അഞ്ചേരി സ്വദേശി ആനന്ദ് ആണ് മെഷീൻ വച്ച് തെങ്ങുകയറുന്നതിനിടെ അപകടത്തിൽ പെട്ടത്. 

26കാരനായ ആനന്ദിന് മെഷീനിൽ നിന്ന് കൈവിട്ട് പോവുകയായിരുന്നു. പിന്നീട് 42 അടി ഉയരത്തിൽ തലകീഴായി കിടന്ന യുവാവിനെ തൃശ്ശൂർ ഫയർ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെത്തിയാണ് താഴെ ഇറക്കിയത്. യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.എൻ  

മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.