1198 എടവം 21
അനിഴം / അമാവാസി
2023 ജൂൺ 4,ഞായർ
വിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ !
ഇന്ന് ;
ടിയാനൻമെൻ സ്ക്വയർ സ്മരണ ദിനം!
****************************
[അക്രമങ്ങളുടെ ഇരകളാകുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടതിനെ പറ്റി ബോധവൽക്കരിക്കാൻ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്ന ലോക ദിനം]
. International Corgi Day !
. **************************
. [കോർഗി ഇനത്തിൽ പെട്ട നായകൾ]
*ഫിൻലാൻഡ്: കാൾ ഗുസ്റ്റാഫ് ന്റെ
ജന്മദിനം!
*ഫിന്നിഷ് പ്രതിരോധ സൈന്യത്തിന്റെ
പതാക ദിനം !
*ടോൻഗ: സ്വാതന്ത്ര്യ ദിനം !
*എസ്റ്റോണിയ: പതാക ദിനം !
*ഹങ്കറി: ദേശീയ ഏകത ദിനം!
* USA;
* National Old Maids Day !
* National Hug Your Cat Day !
* National Cheese Day !
* National Cognac Day !
*ഇന്നത്തെ മൊഴിമുത്ത്*
**************************
“നാളെ ഒരിക്കലും വരുന്നില്ല! അതിന്റെ യഥാർത്ഥപ്രകൃതികൊണ്ടുതന്നെ അതിനതു കഴിയില്ല. ഭാവി ഒരിക്കലും വരുന്നില്ല, കാരണം അതുവരുമ്പോൾ തന്നെ വർത്തമാനകാലമാവുന്നു. അത് സദാ ഇപ്പോഴാകുന്നു, ഇപ്പോൾ, ഇപ്പോൾ”
. [ - ജെ കൃഷ്ണമൂർത്തി ]
ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയും അനിൽ ധിരുബായി അംബാനി ഗ്രൂപ്പ് എന്ന കമ്പയിലെ പ്രധാന ഓഹരി പങ്കാളിത്തവും ചെയർമാൻ സ്ഥാനവും വഹിക്കുന്ന അനിൽ അംബാനിയുടെയും( 1959),
കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാവും മുൻ
രാജ്യസഭ അംഗവും മുൻ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയുമായിരുന്ന വയലാർ രവി (1937)യുടേയും,
കോൺഗ്രസ് നേതാവും മുൻകേന്ദ്ര തൊഴിൽ സഹമന്ത്രിയും, മുൻ ലോകസഭാംഗവുമായ കൊടിക്കുന്നിൽ സുരേഷിന്റെയും (1962),
നാടക രചനക്കുള്ള സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുള്ള പ്രമുഖ നാടക രചയിതാവും സംവിധായകനും എഴുത്തുകാരനുമായ ജി. മണിലാലിന്റെയും (1954),
മുൻ ആൾ ഇൻഡ്യ തൃണമുൽ കോൺഗ്രസ്സ് നേതാവും മുൻ ഇൻഡ്യൻ റെയിൽവെ വകുപ്പു മന്ത്രിയും മുൻ എംപിയും ഇപ്പോൾ ബി ജെ പി അംഗവുമായ ദിനേഷ് ത്രിവേദിയുടെയും (1950),
'പരുത്തിവീരൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച പാലക്കാട്ടുകാരി,ബോളിവുഡ് നടി വിദ്യ ബാലന്‍ ബന്ധുവുംകൂടിയായ
തെന്നിന്ത്യൻ നടി പ്രിയാമണി എന്ന പ്രിയാമണി വാസുദേവ് മണി അയ്യരുടെയും(1984),
മുൻ വോളിബോൾതാരവും
തമിഴ്, തെലുങ്ക്, മലയാളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത പ്രശസ്ത ചലച്ചിത്ര - ടെലിവിഷന്‍ നടിയും പിന്നീട്
സ്വാമി നിത്യാനന്ദയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് നിത്യാനന്ദമയി എന്ന പേരും സ്വീകരിക്കുകയും ചെയ്ത രഞ്ജിതയുടേയും(1975),
അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വാണിദാസ് എളയാവൂരിന്റെയും (1935) ജന്മദിനം!
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*** ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 294 ആയി. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലത്തെത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരേയും അദ്ദേഹം സന്ദർശിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും അപകടസ്ഥലത്തെത്തി.
അപകടത്തെ തുടർന്ന് ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
***ഒഡിഷ ട്രെയിൻ ദുരന്തം: അപകടകാരണം സിഗ്‌നൽ പിഴവ്
ഹൗറ-കോറമണ്ടൽ എക്‌സ്‌പ്രസിന് തെറ്റായ സിഗ്‌നൽ ലഭിച്ചതായി പ്രാഥമിക നിഗമനം. സ്‌റ്റേഷനു സമീപം ചരക്ക് ട്രെയിൻ പാളംതെറ്റിക്കിടന്ന ലൂപ്പ് ലൈനിലേയ്‌ക്ക് ഹൗറ– ചെന്നൈ കോറമണ്ടൽ എക്‌സ്‌പ്രസ് പ്രവേശിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത്.
***ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തിക വളർച്ച അന്വേഷിക്കണം - യു.ഡി.എഫ്
ജസ്റ്റിസ് ജി.ശിവരാജന്‍ കോടികള്‍ കൈക്കൂലി വാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കിയെന്ന സി.പി.ഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശിവരാജന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഒന്നാം പിണറായി സര്‍ക്കാര്‍ കേസെടുത്തത്. ആ റിപ്പോര്‍ട്ട് തന്നെ തട്ടികൂട്ടാണെന്ന് യു.ഡി.എഫ് അന്നേ പറഞ്ഞിരുന്നു. ജനപ്രിയനായ നേതാവിനെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ ഒത്തുകളിച്ച ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ജസ്റ്റീസ് ജി.ശിവരാജന്റെ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ദിവാകരന്റെ അഭിപ്രായമായി മാത്രം ഇതിനെ തള്ളിക്കളായാൻ ആവില്ലെന്നും ഹസന്‍ പറഞ്ഞു.
പ്രാദേശികം
***************
‘ഇറച്ചിക്കടയില്‍ എല്ലിന്‍ കഷണം തേടിപ്പോകുന്ന നായ്സ്‌കളുടെ അവസ്ഥ’ ; പിണറായിക്കെതിരെ ഷിബു ബേബി ജോണ്‍
അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് പറഞ്ഞ ഷിബു ബേബി ജോണ്‍, ഇറച്ചി കടയില്‍ എല്ലിന്‍ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും, അപമാനകരമാണെന്നും വിമര്‍ശിച്ചു.
തീരദേശ ഹൈവേയിലും കെ റെയില്‍ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആര്‍ പുറത്തു വിടണം എന്നും ആവശ്യപ്പെട്ടു. സോളാര്‍ കമ്മീഷന് കൈക്കൂലി നല്‍കിയെന്ന സിപിഐ നേതാവ് സി ദിവാകരന്റെ വെളിപ്പെടുത്താല്‍ ശരിയായിരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും പറഞ്ഞു.
****അതേസമയം അതിസമ്പന്ന വിഭാഗത്തോട് അമിതമായ വിധേയത്വമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനും വിമര്‍ശിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനും വ്യക്തിഗത ചെലവിനുമുള്ള പണപ്പിരിവാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
***കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; പ്രിൻസിപ്പലിനെ ജൂൺ 9 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി.
തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്റേതാണ് ഇടക്കാല ഉത്തരവ്.
ഷൈജു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.
***സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ നടപടി; എതിർപ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും കെഎസ്ടിഎ രംഗത്തെത്തി. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏക പക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ അറിയിച്ചു.
***ഹെൽമറ്റില്ലാത്ത യാത്ര 500 രൂപ, ലൈസൻസില്ലാതെയുള്ള യാത്ര 5000 ; എഐ കാമറ പിഴ തിങ്കൾമുതൽ
സംസ്ഥാനത്ത് എഐ (നിർമിത ബുദ്ധി) കാമറ സംവിധാനം വഴി റിപ്പോർട്ട് ചെയ്യുന്ന ഗതാഗതനിയമ ലംഘനങ്ങൾക്ക് തിങ്കൾമുതൽ പിഴയീടാക്കും. ഇതിനുള്ള നടപടികൾ ശനിയാഴ്‌ചയോടെ വകുപ്പ് പൂർത്തീകരിച്ചു. കാമറയുടെ പ്രവർത്തനം പരിശോധിക്കുന്ന സാങ്കേതിക സമിതി സർക്കാരിന് റിപ്പോർട്ടും നൽകി.
***നീല കാർഡുകാർക്ക് 10.90 രൂപയ്‌ക്ക് അരി നൽകുന്നത് പരിഗണനയിൽ; ഭക്ഷ്യ മന്ത്രി ജി ആർ അനിൽ.
റേഷൻ വ്യാപാരികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ നീല കാർഡിലെ ഒരംഗത്തിന് കിലോക്ക് നാലുരൂപ വീതം രണ്ട് കിലോ അരിയാണ് അനുവദിക്കുന്നത്. ആറുകിലോ അധികമായി കിലോക്ക് 10.90 രൂപ നിരക്കിൽ നൽകാനാണ് ആലോചന. സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബുവും ഭക്ഷ്യ, ധന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
***കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, രാജി ; 196 ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.
രൂക്ഷമായ തർക്കം നിലനിൽക്കുന്ന തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലൊഴികെ കോൺഗ്രസ് ബ്ലോക്ക് അദ്ധ്യക്ഷരെ പ്രഖ്യാപിച്ചു. വെള്ളി രാത്രിയാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പട്ടിക പുറത്തുവിട്ടത്. തുടർന്ന് അർദ്ധരാത്രി കോൺഗ്രസിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ പട്ടിക പ്രസിദ്ധീകരിച്ചു. 285 ബ്ലോക്കിൽ 196 എണ്ണത്തിലാണ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്.
ദേശീയം
***********
***കേന്ദ്രം വരുത്തിവച്ച ദുരന്തം ; റെയിൽവേയിൽ 3.14 ലക്ഷം തസ്‌തികയിൽ ആളില്ല
യാത്രക്കാരുടെ കൂട്ടമരണങ്ങൾക്ക് ഇടയാക്കുന്ന വൻ അപകടങ്ങൾ പതിവാകുമ്പോഴും റെയിൽവേയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത് 3.14 ലക്ഷം തസ്‌തിക. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമാണ് ഇത്. ഇതുകൂടാതെ സിഗ്‌നൽ സംവിധാനം നവീകരിക്കാൻ റെയിൽവേ പണം മുടക്കുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ് ഇതിനായി നീക്കിവയ്‌ക്കുന്നത്. ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്’ സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്.
***ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍ എത്തി.
250 പേര്‍ അടങ്ങുന്ന സംഘമാണ് ചെന്നൈയില്‍ എത്തിയത്. എത്തിയവരില്‍ പരിക്കുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തില്‍ നിന്നുള്ള നിരവധി പേരും സംഘത്തിലുണ്ട്. തമിഴ്‌നാട് റവന്യൂ മന്ത്രി കെകെഎസ്എസ് രാമചന്ദ്രന്‍, ആരോഗ്യമന്ത്രി എംഎ സുബ്രഹ്‌മണ്യം എന്നിവര്‍ ചേര്‍ന്ന് എത്തിയവരെ സ്വീകരിച്ചു.
***കോറമാൻഡൽ മുമ്പും പാളം തെറ്റി
വെള്ളിയാഴ്‌ച പാളംതെറ്റി വൻദുരന്തത്തിന് കാരണമായ കോറമാൻഡൽ എക്‌സ്‌പ്രസ് അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. 2009ലെ ഇതുപോലൊരു വെള്ളിയാഴ്ചയും ട്രെയിൻ അപകടത്തിൽപ്പെട്ടിരുന്നു. 16 പേർ മരിച്ചു. മണിക്കൂറിൽ 130 കിലോമീറ്ററാണ് കോറമാൻഡൽ എക്സ്‌പ്രസിന്റെ ഏറ്റവും കൂടിയ വേഗം.
***രാജ്യത്ത് കുട്ടികളടങ്ങുന്ന തീവ്രവാദസംഘങ്ങൾ വ്യാപിക്കുന്നതായി റിപ്പോർട്ട്; സിറിയയിലും അഫ്ഗാനിസ്ഥാനിലും സഹായികൾ
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ചില ഗുരുതര വെല്ലുവിളികൾ നേരിടുകയാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ ഏജൻസികൾ. തീരെ പ്രായം കുറഞ്ഞ കുട്ടികളോ പതിനെട്ടു വയസ്സ് തികയുക മാത്രം ചെയ്തിട്ടുള്ള യുവാക്കളോ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായാണ് ഇവരുടെ കണ്ടെത്തൽ. കുട്ടിക്കുറ്റവാളികൾ ഉൾപ്പെടുന്ന ഇത്തരം സംഘങ്ങൾ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുതിയ തലവേദനയാവുകയാണ്.
***ഇന്നത്തെ വന്ദേ ഭാരത് ഉദ്ഘാടനം റദ്ദാക്കി പ്രധാനമന്ത്രി
ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ലാഗ് ഓഫ് റദ്ദാക്കി. ഗോവ-മുംബൈ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനമാണ് റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്നത്. വലിയ ചടങ്ങാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ന് ഉദ്ഘാടനം എന്ന് നടക്കുമെന്ന് വ്യക്തതയില്ല. ആർഭാടത്തോടെയാണ് ഉദ്ഘാടന പരിപാടി ആസൂത്രണം ചെയ്തത്. എല്ലാ സംസ്ഥാനങ്ങളും വന്ദേ ഭാരത് ട്രെയിനുകളുടെ പരിധിയിൽ വരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരുന്നു
അന്തർദേശീയം
*******************
***ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്കെതിരെ ക്യാംപെയ്നുമായി ചൈന.
ദലൈലാമയെ പീഡോഫൈൽ (കുട്ടികളോട് ലൈംഗികാസക്തിയോടെ പെരുമാറുന്ന ആള്‍) ആയി ചിത്രീകരിക്കാനും ചൈന ശ്രമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദലൈലാമ തന്നെ കാണാനെത്തിയ ഒരു ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ ഒരു മാസം മുൻപ് പുറത്തു വന്നിരുന്നു. ഈ വീഡിയോയാണ് ചൈന പ്രധാനമായും ആയുധമാക്കുന്നത്.
***പണപ്പെരുപ്പം കുതിച്ചുയര്‍ന്നു ; പൊറുതിമുട്ടി പാകിസ്ഥാന്‍
വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ പണപ്പെരുപ്പം 37.97 ശതമാനമായി കുതിച്ചുയര്‍ന്നു. മേയില്‍ രേഖപ്പെടുത്തിയത് 1957ന് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം. കടക്കെണിയില്‍ മുങ്ങിയ ശ്രീലങ്കയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും കൂടുതല്‍ വിലക്കയറ്റം അനുഭവപ്പെടുന്ന രാജ്യമായി പാകിസ്ഥാന്‍ മാറി. ഏപ്രിലിൽ ലങ്കയില്‍ പണപ്പെരുപ്പം 25.2 ശതമാനമായി കുറഞ്ഞു. പാകിസ്ഥാനില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. മദ്യം, പുകയില ഉൽപ്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ 123.96 ശതമാനംവരെ വില ഉയര്‍ന്നു. ഉരുളക്കിഴങ്ങ്, ഗോതമ്പ്, തേയില, മുട്ട, അരി തുടങ്ങിയവയുടെ വില റെക്കോഡിലെത്തി
കായികം
************
***മൊറീന്യോ കുറ്റക്കാരൻ, ശിക്ഷ പിന്നീട്
യൂറോപ ലീഗ് ഫുട്‌ബോൾ ഫൈനൽ മത്സരത്തിനുശേഷം റഫറി ആന്തണി ടെയ്‌ലറെ അസഭ്യം പറഞ്ഞതിന് റോമ പരിശീലകൻ ഹൊസെ മൊറീന്യോയ്‌ക്കെതിരെ കുറ്റംചാർത്തി യുവേഫ. ശിക്ഷ പിന്നീട് തീരുമാനിക്കും. പിഴയും വിലക്കും ഉണ്ടാകാനാണ് സാധ്യത.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ സെവ്വിയക്കെതിരെയായിരുന്നു റോമയുടെ കിരീടപ്പോരാട്ടം. മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. കളിക്കിടെ റഫറിയോട് ക്ഷോഭിച്ചിരുന്ന മൊറീന്യോ രണ്ടാംസ്ഥാനക്കാർക്ക് കിട്ടിയ വെള്ളി മെഡൽ ആരാധകന് വലിച്ചെറിഞ്ഞ് നൽകുകയും ചെയ്‌തു. പിന്നാലെ ടീം ഹോട്ടലിലേക്ക് പുറപ്പെടുമ്പോൾ വാഹനത്തിനരികെ നിന്നാണ് അതുവഴിവന്ന റഫറിക്കെതിരെ അസഭ്യം ചൊരിഞ്ഞത്.
വാണിജ്യം
************
***ഈ സമയത്തല്ല യാത്രാ നിരക്ക്
കൂട്ടേണ്ടത്': വിമാനക്കമ്പനികLOT കേന്ദ്ര വ്യോമയാന മന്ത്രാലയം
ഒഡിഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഭുവനേശ്വറിൽ നിന്നും, ഭുവനേശ്വറിലേക്കുമുള്ള വിമാന സർവീസുകളിൽ വിമാന യാത്രാ നിരക്ക് കൂട്ടരുതെന്നാണ് നിർദ്ദേശം. യാത്രാ നിരക്ക് അസാധാരണമായി കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കേന്ദ്ര മന്ത്രാലയം നിർദ്ദേശവും നൽകി. ട്രെയിൻ അപകടം മൂലമുണ്ടാകുന്ന യാത്ര റദ്ദാക്കൽ, യാത്ര മാറ്റിവയ്ക്കൽ എന്നിവയ്ക്ക് യാത്രക്കാരുടെ പക്കൽ നിന്നും പിഴയീടാക്കരുതെന്നും കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്
***ഒരൊറ്റമാസം, ഒന്നും രണ്ടുമല്ല, 941 കോടി ഇടപാടുകൾ; ഇത് ഇന്ത്യയുടെ പുതിയ ചരിത്രം! റെക്കോഡ് സൃഷ്ടിച്ച യുപിഐ കണക്ക്
ആദ്യമായാണ് ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത്. 14.89 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് മെയ് മാസത്തിൽ മാത്രമായി നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മെയ് മാസത്തെ അപേക്ഷിച്ച്, ഇടപാട് മൂല്യത്തിൽ വലിയ വർധനവും രേഖപ്പെടുത്തി. മാർച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. 2022 മേയിൽ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്.
ഇന്നത്തെ സ്മരണ !!
************************
ടി കെ ജി നായര്‍ മ. (1928-1992 )
സുരാസു മ. ( -1995)
(ബാലഗോപാലക്കുറുപ്പ്)
മുണ്ടൂർ കൃഷ്ണൻകുട്ടി മ. (1935-2005 ).
അഡ്വ എം. കൃഷ്ണന്‍കുട്ടി മ.(1929-2009)
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ മ. (1932-2010)
ദീപേന്ദ്ര ബീർ ബിക്രം ഷാ മ. (1971-2001)
ജിയോവാനി കാസനോവ മ. (1725-1798)
നിക്കോളോയ് അബിൽഡ്‌ഗാർഡ് മ. (1743-1809)
ജോർജ് ലൂക്കാച്ച് മ. (1885 -1971)
എസ് പി ബാലസുബ്രഹ്മണ്യം ജ.(1946-2020)
മങ്കട രവിവർമ്മ ജ. (1926-2010)
ഭായി പുരൺ സിംഗ് ജ. (1904-1992)
നൂതൻ ജ. (1936-1991)
ഷെഫ് ജേക്കബ് ജ. (1974-2012)
മിലോവൻ ജിലാസ് ജ. (1911-1995)
ചരിത്രത്തിൽ ഇന്ന് …
************************
ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണംചൈനയിൽ നിരീക്ഷിച്ചു.
1039 - ഹെൻറി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.
1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികൾക്കു മുൻപാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടു ശക്തി തലസ്ഥാമാണ് റോം.
1962 - സി.ഐ.സി.സി ബുക്ക് ഹൗസ് (എറണാകുളം) ആരംഭം.
1989 - ടിയാൻമെൻ സ്ക്വയർ പ്രതിഷേധം ബീജിംഗിൽ പീപ്പിൾസ് ലിബറേഷൻ ആർമി അടിച്ചമർത്തപ്പെട്ടു , 241 നും 10,000 നും ഇടയിൽ മരിച്ചു (അനൗദ്യോഗിക കണക്ക്).
1989 - 1989 പോളിഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ സോളിഡാരിറ്റിയുടെ വിജയം , കമ്മ്യൂണിസ്റ്റ് പോളിഷ് യുണൈറ്റഡ് വർക്കേഴ്സ് പാർട്ടി അധികാരത്തിന്റെ കുത്തക ഉപേക്ഷിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. കിഴക്കൻ യൂറോപ്പിൽ
1989-ലെ വിപ്ലവങ്ങൾക്ക് ഇത് തുടക്കമിടുന്നു .
1989 - ഉഫ ട്രെയിൻ ദുരന്തം : റഷ്യയിലെ ഉഫയ്ക്ക് സമീപം പ്രകൃതിവാതക സ്ഫോടനത്തിൽ 575 പേർ മരിച്ചു, പരസ്പരം കടന്നുപോകുന്ന രണ്ട് ട്രെയിനുകൾ ചോർന്നൊലിക്കുന്ന പൈപ്പ്ലൈനിന് സമീപം തീപ്പൊരി എറിഞ്ഞു.
1996 - ഏരിയൻ 5 ന്റെ ആദ്യ വിമാനം ഏകദേശം 37 സെക്കൻഡുകൾക്ക് ശേഷം പൊട്ടിത്തെറിച്ചു. അത് ഒരു ക്ലസ്റ്റർ ദൗത്യമായിരുന്നു .
1998 - ഒക്ലഹോമ സിറ്റി ബോംബാക്രമണത്തിൽ ടെറി നിക്കോൾസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു .
2005 - കോവാസ്ന, ഹർഗിത, മ്യൂറെസ് എന്നിവിടങ്ങളിലെ റൊമാനിയക്കാരുടെ സിവിക് ഫോറം സ്ഥാപിതമായി.
2010 - ഫാൽക്കൺ 9 ഫ്ലൈറ്റ് 1 എന്നത് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യ വിമാനമാണ് , ഇത് കേപ് കനാവറൽ എയർഫോഴ്‌സ് സ്‌റ്റേഷൻ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40 ൽ നിന്ന് വിക്ഷേപിച്ചു .
0 അഭിപ്രായങ്ങള്‍