1198 എടവം 24
ഉത്രാടം / തൃതീയ
2023 ജൂൺ 7, ബുധൻ
ഇന്ന് ;
ലോക ഭക്ഷ്യ സുരക്ഷാ ദിനം !
്്്്്്്്്്്്്്്്്്്്്്്്്
[World Food Safety Day -വർഷം തോറും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ് ഭക്ഷ്യസുരക്ഷാദിനം ആചരിക്കുന്നത്. ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനമാണിത്. ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നത്]
. തയ്യൽക്കാരുടെ ദേശീയ ദിനം !
. **********************************
. National Tailors Day !
ആഗോള ഓട്ട ദിനം /Global Running Day !
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്
ദേശീയ വി.സി.ആർ ദിനം !
(National VCR Day)
*********************
* പെറു: പതാക ദിനം !
* അർജന്റീന : പത്രപ്രവർത്തക ദിനം!
* നോർവെ: യൂണിയൻ ഡിസൊലൂഷൻ !
* USA;
Love your Burial Ground Week
National Chocolate Ice Cream Day
. ****************
*ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്് ''വാസനിയ്ക്കുന്നൊരുദ്യാനം
സൂര്യോദയത്തിലെനിക്കു തരൂ,
പൂക്കളുടെ സൗന്ദര്യത്തിനിടയിൽ
കൈളെറിഞ്ഞു ഞാൻ നടക്കട്ടെ.''
''ശത്രുക്കളെ ഞാനർഹിച്ചിരുന്നുവെന്നതിൽ സംശയമില്ല; എന്റെ സുഹൃത്തുക്കളെ ഞാനർഹിക്കുന്നു എന്നെനിയ്ക്കു വിശ്വാസവുമില്ല''
. [ - വാൾട്ട് വിറ്റ്‌മാൻ ]
***********************
നോബൽ സമ്മാനം ലഭിച്ച,
ഇന്ന് ജീവിച്ചിരിക്കുന്ന, ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ തുർക്കിയിലെ സാഹിത്യകാരൻ ഓർഹാൻ പാമുക്കിന്റെയും (1952)
സി പി ഐ എം പ്രവർത്തകനും, മുൻ നിയമസഭാംഗവുo മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ നിരവധി മെഡലുകൾ നേടുകയും എഷ്യൻ മാസ്റ്റേഴ്സ് മീറ്റിലും വേൾഡ് മാസ്റ്റേഴ്സ് മീറ്റിലും പങ്കെടുത്തിട്ടുള്ള എം.ജെ. ജേക്കബിന്റെയും (1944),
ഹിന്ദി നടൻ ജിതേന്ദ്രയുടെ മകളും സിനിമ, സീരിയൽ നിർമ്മാതാവുമായ ഏൿത കപൂറിന്റെയും (1975),
ശാസത്ര ലോകത്ത് വ്യാപകമായി വായിക്കപ്പെടുന്നതും പ്രശസ്തവുമായ "ലീനിയർ സിസ്റ്റം" എന്ന കൃതിയുടെ രചയിതാവും, ഇലക്ട്രിക്കൽ എഞ്ചിനീയറും വിവരവിനിമയ ശാസ്ത്രതത്വജ്ഞനും കണ്ട്രോൾ എഞ്ചീനീയറും സംരംഭകനും ഹിറ്റാച്ചിയിലെ പ്രശസ്ത എഞ്ചിനീയറും സ്റ്റാൻഫോഡ് സർവകലാശാലയിലെ എമരിറ്റസ് പ്രൊഫസ്സറും ആയ തോമസ് കൈലാത്തിന്റെയും (1935),
ഇന്ത്യയുടെ ടെന്നീസ് താരമായ
മഹേഷ് ഭൂപതി (മഹേഷ് ശ്രീനിവാസ് ഭൂപതി-1974)യുടേയും ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ശനിയാഴ്‌ച രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖരും ലോക കേരള സഭാ അംഗങ്ങളും ചീഫ് സെക്രട്ടറി വി പി ജോയി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
വെള്ളിയാഴ്ച ന്യൂയോർക്കിലെ 9/ 11 മെമോറിയൽ മുഖ്യമന്ത്രി സന്ദർശിക്കും. തുടർന്ന് യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദർശനം നടത്തും. 11ന് മാരിയറ്റ് മാർക്ക് ക്വീയിൽ ചേരുന്ന ബിസിനസ് ഇൻവെസ്റ്റ്മെൻറ് മീറ്റ് ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ പ്രവാസി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അന്ന് വൈകിട്ട് ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.
നെൽക്കർഷകരോട് വാക്കുപാലിക്കാതെ സർക്കാർ;
ജൂൺ ആറുവരെ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ളത് 557 കോടി രൂപ. 71,000-ത്തോളം കർഷകരാണ് രണ്ടുമാസമായി കാത്തിരിക്കുന്നത്. കളവലിക്കാനും ഒന്നാംവിളയുടെ ചെലവിനുള്ള പണത്തിനുമായി കർഷകർ പെടാപ്പാടുപെടുമ്പോഴാണ് സർക്കാരിന്റെവക കുടിശ്ശികയും.
നെല്ലെടുപ്പ് കഴിഞ്ഞിട്ട് ഏറെനാളായിട്ടും മില്ലുകാർ വിതരണം ചെയ്യാത്ത സംഭരണരശീതിന്റെ (പി.ആർ.എസ്.) കണക്കുകൂടിയാവുമ്പോൾ തുക 800 കോടിക്ക് മുകളിലാവും. 1975 കോടിരൂപയുടെ നെല്ല് സംഭരിച്ചവകയിൽ 709 കോടി രൂപ മാത്രമാണ് നൽകിയത്.
പ്രാദേശികം
***************
***എസ്എസ്എൽസി; ഉപരിപഠന യോഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും: മുഖ്യമന്ത്രി
ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വൊക്കേഷണൽ ഹയർസെക്കന്ററി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കന്ററിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യും. പ്രദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
***മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചു; മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
മഹാരാജാസ് കോളജ് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അട്ടപ്പാടി ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ രണ്ടു വര്‍ഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്കു തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തിയത്.
എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗത്തില്‍ പ്രവൃത്തിപരിചയം ഉണ്ടെന്നാണ് വിദ്യ അഭിമുഖ പാനലിനു മുന്നില്‍ ഹാജരാക്കിയ രേഖ.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ അറിവോടെയും സഹായത്തോടെയുമാണ് വ്യാജരേഖ ചമച്ച് ഉദ്യോഗാര്‍ഥി ജോലി നേടിയതെന്നാണു ആക്ഷേപം.
***ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമമെന്ന് കാഞ്ഞിരപ്പള്ളി രൂപത
കോളേജിൽ നടക്കുന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് വികാരി ജനറാൽ ബോബി അലക്സ് മണ്ണം പ്ലാക്കൽ പറഞ്ഞു. ബഹളങ്ങൾ ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. ക്രിസ്ത്യൻ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
***അറബികടലിൽ 'ബിപോർജോയ്' രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറിൽ തീവ്ര ചുഴലിക്കാറ്റായി മാറിയേക്കും: കേന്ദ്ര കാലാവസ്ഥ വകുപ്പ്.
24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്ക് കിഴക്കും അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യ അറബിക്കടലിലും ന്യൂനമർദമായി കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നത്
***എഴുതാതെ പരീക്ഷ 'ജയിച്ചെ'ന്നു പ്രസിദ്ധീകരിച്ച എസ്എഫ് ഐ നേതാവ് ആർഷോ 'തോറ്റ'തായി മഹാരാജാസ് കോളേജിന്റെ തിരുത്ത്
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരീക്ഷാ ഫലത്തിലെ പിഴവുകൾ തിരുത്തി ഫലം വീണ്ടും പ്രസിദ്ധീകരിച്ച് മഹാരാജാസ് കോളേജ്. ആർക്കിയോളജി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയിൽ പി എം ആർഷോ തോറ്റു എന്ന് തിരുത്തിയാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഫലം വിവാദമായതോടെയാണ് കോളജിന്റെ നടപടി.
***നഗ്നത എല്ലായ്പ്പോഴും അശ്ലീലമല്ല, ലൈംഗികവുമല്ല; ശരീരത്തിൽ കുട്ടികളുടെ ചിത്രം വര തെറ്റല്ലെന്ന് കോടതി;
കൊച്ചി: നഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതിൻ്റെ പേരിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരായ പോക്സോ കേസ് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. രഹ്ന ഫാത്തിമയ്ക്ക് ആശ്വാസമാകുന്ന വിധിയിൽ ശ്രദ്ധേയമായ പരാമർശങ്ങളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടത്തിയിട്ടുള്ളത്. സ്ത്രീയുടെ നഗ്നതയും ലൈംഗികതയും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി യുഎസ് എഴുത്തുകാരനായ മിച്ച്
ആൽബോമിൻ്റെ വാക്കുകളും വിധിയിൽ പരാമർശിച്ചു. "നിങ്ങളുടെ അമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ ഭൂമിയിലെ ഏറ്റവും പാവനമായ സ്നേഹമാണു കാണുന്നത് എന്ന് നിങ്ങൾക്കറിയാം."
***വികസനക്കുതിപ്പ് സ്തംഭിപ്പിക്കാൻ പ്രതിപക്ഷ ശ്രമം: എം വി ഗോവിന്ദൻ
തിരുവനന്തപുരം> കേരളത്തിന്റെ വികസനക്കുതിപ്പിനുതകുന്ന എല്ലാ പദ്ധതികളെയും എതിർത്ത് വികസനത്തെ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുര്യാത്തി അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
20 ലക്ഷം നിർധനർക്ക് സൗജന്യമായി ഇന്റർനെറ്റ് കൊടുക്കുന്ന കെ ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനത്തിന് പ്രതിപക്ഷം പങ്കെടുത്തില്ല. എഐ ക്യാമറയ്‌ക്ക് മുന്നിൽ നടത്തിയ സമരത്തിൽ നാമമാത്രമേ ആളുണ്ടായുള്ളൂ. ഏത് വികസന പദ്ധതിയിലും നിഷേധാത്മക നിലപാടെടുക്കുന്ന പ്രതിപക്ഷം കളവ് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ദേശീയം
***********
***തീ അണയാതെ മണിപ്പൂര്‍; മൂന്നു പേരെ ജീവനോടെ കത്തിച്ചു..
ഇംഫാല്‍: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. മൂന്ന് പേരെ ജീവനോടെ കത്തിച്ചു. ആംബുലന്‍സിലും മാരുതി ജിപ്‌സിയിലുമെത്തിയ മൂന്ന് പേരെയാണ് കത്തിച്ചത്. ഇതില്‍ എട്ട് വയസുകാരനും ഉള്‍പ്പെടുമെന്ന് ഇന്ത്യടുഡെ നോര്‍ത്ത് ഈസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം അക്രമിക്കൂട്ടം വളഞ്ഞ് തീവയ്ക്കുകയായിരുന്നു.
***ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം: സുവർണക്ഷേത്രത്തിൽ ഭിന്ദ്രൻവാലെ പോസ്റ്ററുകളും ഖലിസ്ഥാൻ അനുകല മുദ്രാവാക്യങ്ങളും
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 39-ാം വാർഷികമായ ഇന്ന് തീവ്ര സിഖ് സംഘടനകളുടെ അനുയായികളും പ്രവർത്തകരും സുവർണ ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി. എംപി സിമ്രൻജിത് സിംഗ് മൻ, അദ്ദേഹത്തിന്റെ അനുയായിയായ മുൻ എംപി ധിയാൻ സിംഗ് മന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദൾ (അമൃത്സർ) പ്രവർത്തകരും ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കി രംഗത്തെത്തി. എംപി സിമ്രൻജിത് സിംഗ് മൻ നേരിട്ട് പങ്കെടുക്കുകയും ചെയ്തു.
***രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സംസ്ഥാന സർക്കാർ പപിൻവലിച്ചു
രാഹുൽ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു. ഡെപ്യൂട്ടേഷനിൽ ഒരു പിഎയെയും ഡ്രൈവറെയുമാണ് അനുവദിച്ചിരുന്നത്. രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ രാഹുൽ ഗാന്ധിക്ക് നേരത്തെ മോദി പരാമർശത്തിലാണ് സൂറത്ത് കോടതിയിൽ നിന്ന് രണ്ട് വർഷത്തേക്ക് ശിക്ഷ കിട്ടിയത്. ഇതിന് പിന്നാലെ എംപി സ്ഥാനം നഷ്ടമായ അദ്ദേഹത്തിന് ദില്ലിയിലെ വീടും നഷ്ടമായിരുന്നു. ശിക്ഷാ വിധിക്കെതിരായ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിലാണ്.
***ഡൽഹി എയിംസിന് നേരെ വീണ്ടും സൈബറാക്രമണം
രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയായ ഡൽഹി എയിംസിന്റെ ഇ-ആശുപത്രി സംവിധാനത്തെ ലക്ഷ്യംവെച്ച് വീണ്ടും സൈബർ ആക്രമണം. ചൊവ്വ പകൽ രണ്ടുമണിയോടെ മാൽവെയർ ആക്രമണം സൈബർ സുരക്ഷ സംവിധാനം കണ്ടെത്തിയെന്നും ആക്രമണത്തെ ചെറുത്തുവെന്നും ആശുപത്രി അറിയിച്ചു. ഇ-ആശുപത്രി സംവിധാനത്തിലേയ്‌ക്ക് നുഴഞ്ഞുകയറാൻ വൈറസിന് കഴിഞ്ഞില്ലന്നും ഇത് സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എയിംസ് അറിയിച്ചു.
***ഒഡീഷ ട്രെയിൻ ദുരന്തം: സിബിഐ അന്വേഷണം ആരംഭിച്ചു
ഒഡീഷ ട്രെയിൻ ദുരന്തത്തെ കുറിച്ചുള്ള റെയിൽവെ സുരക്ഷാകമീഷണറുടെ റിപ്പോർട്ട് വരുന്നതിന് മുമ്പായി തന്നെ സിബിഐ അന്വേഷണചുമതല ഏറ്റെടുത്തു. പത്തംഗ സിബിഐ സംഘം ചൊവ്വ പകൽ തന്നെ അപകടമുണ്ടായ ബഹനാഗ ബസാർ സ്‌റ്റേഷൻ സന്ദർശിച്ച് തെളിവെടുപ്പും മറ്റും നടത്തി. ജീവനക്കാരുടെ മൊഴിയെടുത്തു. ഫോറൻസിക്ക് സംഘവും അപകടസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയിൽവെ ബോർഡ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
***ഡൽഹി-സാൻഫ്രാൻസിസ്കോ എയർ ഇന്ത്യ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് റഷ്യയിലേക്ക് തിരിച്ചുവിട്ടു
ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം എഞ്ചിനുകളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് റഷ്യയിലേക്ക് തിരിച്ചുവിട്ടു. 216 യാത്രക്കാരും 16 ക്രൂ അംഗങ്ങളുമുള്ള വിമാനം റഷ്യയിലെ മഗദാൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
വിമാനം നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എയർലൈൻ പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.
“യാത്രക്കാർക്ക് ഗ്രൗണ്ടിൽ എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്, അവരുടെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്താൻ മറ്റ് സഹായങ്ങൾ നൽകും,” എയർ ഇന്ത്യ തങ്ങളുടെ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ഇന്ന് പുലർച്ചെ 4.23നാണ് ഡൽഹിയിൽ നിന്ന് വിമാനം പറന്നുയർന്നത്.
അന്തർദേശീയം
*******************
***യുക്രൈനിൽ തെക്കൻ യുക്രൈനിൽ കുറ്റൻ ഡാം തകർത്തു, പഴിചാരി യുക്രൈനും റഷ്യയും
സംഭവത്തിനു പിന്നിൽ റഷ്യൻ സേനയാണെന്ന് ആരോപിച്ചു യുക്രൈൻ രംഗത്തെത്തി. റഷ്യൻ അധീനതയിലുള്ള മേഖലയിലെ കഖോവ്ക ഡാമാണ് തകർന്നത്. സംഭവത്തിനു പിന്നാലെ യുദ്ധഭൂമിയിലേക്ക് വെള്ളം ഒഴുകിയെത്തുകയാണ്. വൻ പ്രളയത്തിനുള്ള സാഹചര്യം ഉടലെടുത്തതോടെ നദീതീരവാസികളോട് ഒഴിയാൻ നിർദേശം നൽകി. ഡാം തകർന്നുവെന്നു സ്ഥിരീകരിച്ച റഷ്യൻ വാർത്താ ഏജൻസി കേടുപാടിനെ തുടർന്നാണ് സംഭവമെന്നും റിപ്പോർട്ട് ചെയ്തു. സാഹചര്യം നേരിടാനായി യുക്രൈൻ പ്രസിഡൻ്റ് വ്‌ലാദിമർ സെലൻസ്കി അടിയന്തര യോഗം വിളിച്ചു
കായികം
************
***അൽ ഹിലാലും ബാഴ‍്‍സലോണയുമല്ല, മെസ്സിയെ റാഞ്ചാൻ മറ്റൊരു ക്ലബ്ബ്; ഇത് നടന്നാൽ തകർക്കും!
ലയണൽ മെസ്സി (Lionel Messi) ഫ്രഞ്ച് ക്ലബായ പി എസ് ജിയുമായി (PSG) കരാർ അവസാനിപ്പിച്ചതോടെ തന്നെ താരത്തിനു വേണ്ടിയുള്ള ട്രാൻസ്ഫർ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് (AL-Hilal) മെസ്സി മാറുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ട്. താരം സൗദിയിൽ എത്തി ക്ലബ്ബ് അധികൃതരുമായി ചർച്ച നടത്തിയെന്നുവരെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഇതിനിടെ മെസ്സിയുടെ പഴയ ക്ലബ്ബായ ബാഴ്സലോണ (Barcelona) താരത്തിനു വേണ്ടി രംഗത്തെത്തി. ക്ലബ്ബ് പ്രസിഡണ്ട് ഹുവാൻ ലാപോർട്ടയും നിലവിലെ പരിശീലകൻ സാവി ഹെർണാണ്ടസും മെസ്സിയെ ക്ലബ്ബിൽ എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ
മെസ്സിക്ക് ബാഴ്സലോണയിലേക്ക് മടങ്ങിയെത്താനാണ് താല്പര്യം എന്ന് പിതാവും ഏജന്റുമായ ജോർഗെ മെസ്സി വെളിപ്പെടുത്തി.
***ഫ്രഞ്ച് ഓപ്പണിൽ നാടകീയ പുറത്താവൽ, ബോൾ ഗേളിനെ പന്ത് കൊണ്ട് അടിച്ച ടീം പുറത്ത്
മത്സരത്തിനിടെ അവിചാരിതമായി ബോൾ ഗേളിനെ (Ball Girl) പന്ത് കൊണ്ട് തട്ടിയതിന് ഫ്രഞ്ച് ഓപ്പൺ (French Open) ഡബിൾസ് സഖ്യത്തെ അയോഗ്യരാക്കി. ഞായറാഴ്ചയാണ് വളരെ നാടകീയമായ സംഭവം ഉണ്ടായത്. ജപ്പാനിൽ നിന്നുള്ള മിയു കാട്ടോയും ഇന്തോനേഷ്യയിൽ നിന്നുള്ള അൽദിലാ സുത‍്‍ജിയാദിയും ചേർന്നുള്ള സഖ്യത്തിനെയാണ് അയോഗ്യരാക്കിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ മേരി ബൊസക്കോവയും സ്പെയിന്റെ സാറ സോറിബെസുമായാണ് ഇവർ മത്സരിച്ചിരുന്നത്. ഫ്രഞ്ച് ഓപ്പണിൻെറ മൂന്നാം റൗണ്ടിലായിരുന്നു മത്സരം.
വാണിജ്യം
************
***സ്വർണവില ഉയർന്നു; വെള്ളിയുടെ വിലയില്‍ മാറ്റമില്ല
ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44480 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു. വിപണി വില 5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 25 രൂപ ഉയർന്നു. വില 4610 രൂപയാണ്.
ഇന്നത്തെ സ്മരണ !!!
************************
പന്തളം കേരളവർമ്മ മ. (1979-1919)
കെ.കെ. മാധവൻ മ. (1917-1999)
ബി ഡി ജട്ടി മ. (1912-2002)
ഇ.എം.ഫോസ്റ്റർ മ.(1879-1970)
ക്രിസ്റ്റഫർ ലീ. മ. (1922-2015)
അലൻ ട്യൂറിംഗ് മ. (1912-1954)
സർഖാവി മ. (1966 -2006)
ക്രിസ്റ്റഫർ ലീ മ.(1922 -2015 )
കണ്ണൻ ജനാർദ്ദനൻ ജ. (1885 -1955)
പ്രൊഫ. കെ.വി.ദേവ് ജ. (1932-2013 )
കെ. കൃഷ്ണപിള്ള ജ. (3924-1987)
കേണൽ ഖദ്ദാഫി ജ.(1942-2011)
സൂസൻ ബ്ലോ ജ. (1843-1916)
ജയിംസ് യങ് സിംസൺ ജ. 1870-1911)
വിർജിനിയ അപ്ഗർ ജ. (1909-1974)
പോൾ ഗോഗിൻ ജ. (1848-1903)
പോൾ ഗോഗിൻ ജ. (1848-1903 )
പ്രിൻസ് ജ. (1958 - 2016)
ചരിത്രത്തിൽ ഇന്ന്…
***********************
1099 - ആദ്യ കുരിശുയുദ്ധം, ജറുസലം ആക്രമണം ആരംഭിച്ചു.
1494 - സ്പെയിനും പോർട്ടുഗലും അതിർത്തി വേർതിരിക്കുന്നത് സംബന്ധിg 'treaty of tordesillas' ഒപ്പിട്ടു.
1654 - ലൂയി പതിനാലാമൻ ഫ്രാൻസിലെ രാജാവായി.
1862 - അമേരിക്കയും ബ്രിട്ടനും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു.
1863 - ഫ്രഞ്ച് സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു.
1893 - വർണവിവേചനത്തിനിരയായി മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയിലെ പീറ്റർ മാരിസ് ബർഗ് സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് തള്ളി പുറത്താക്കി.
1917 - ലയൺസ് ക്ലബ്ബ്, രൂപീകൃതമായി.
1920 - റെഡ് ക്രോസ് പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചു.
1929 - വത്തിക്കാൻ സിറ്റി സ്വതന്ത്ര രാജ്യമായി.
1935 - കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് സി കേശവൻ ആലപ്പുഴയിൽ അറസ്റ്റ് ചെയ്യപ്പെട്ടു.
1954 - ലോകത്തെ ആദ്യത്തെ മൈക്രോബയോളജി ലാബ്, ന്യൂജേഴ്‌സിയിൽ പ്രവർത്തനം ആരംഭിച്ചു.
1954 - കമ്പ്യൂട്ടർ സയൻസിലെ പിതാവ് എന്നറിയപ്പെടുന്ന അലൻ ടൂറിങ് ആത്മഹത്യ ചെയ്തു.
1957 - കേരളത്തിലെ ആദ്യത്തെ ബജറ്റ് സി അച്യുതമേനോൻ അവതരിപ്പിച്ചു.
1970 - സോണി കമ്പനി, ആദ്യത്തെ ബീറ്റമാക്‌സ് വി.സി.ആർ പുറത്തിറക്കി
1975 - പ്രഥമ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടിൽ തുടങ്ങി.
1979 - ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം ഭാസ്കര I വിക്ഷേപിച്ചു.
1981 - ആണവായുധം നിർമിക്കുന്നുവെന്ന് ആരോപിച്ച് ഇറാക്കിന്റെ ന്യുക്ലിയർ റിയാക്ടർ ഇസ്രയേൽ തകർത്തു. ഓപ്പറേഷൻ ഓപ്പറ എന്നായിരുന്നു ഈ വ്യോമാക്രമണത്തിനു നൽകിയ പേര്.
1981- എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിൻറെ കഥ എന്ന നോവലിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചു.
1990 - ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എഫ്. ഡബ്ല്യു. ഡി ക്ലർക്, 4 വർഷത്തെ അടിയന്തരാവസ്ഥ പിൻവലിച്ചു ഉത്തരവിട്ടു.
1997 - മഹേഷ് ഭൂപതി ഗ്രാൻറ് സ്ലാം കിരീടം ചൂടുന്ന പ്രഥമ ഇന്ത്യക്കാരനായി.. മിക്സഡ് ഡബിൾസിൽ ഹിരാക്കിയോടൊപ്പം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം നേടി.
2006 - ആന്ത്രാക്സ് ഭീഷണിയെ തുടർന്ന് ബ്രിട്ടിഷ് പാർലമെന്റ് പിരിഞ്ഞു.
2017 - ഇറാനിലെ ആദ്യ ഐ.എസ് തീവ്രവാദി ആക്രമണം.12 മരണം.
2018 - ത്രിപുരയിൽ 73 കിലോമീറ്റർ നീളമുള്ള ദേശീയപാത രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
2019 - സൈനികരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സൈന്യം ഒരു ഓൺലൈൻ പ്ലാറ്റ്ഫോം, റിട്ടയേർഡ് ഓഫീസേഴ്സ് ഡിജിറ്റൽ റെക്കോർഡ്സ് ആർക്കൈവ് (റോഡ്ര) ആരംഭിച്ചു.
2020 - 2020 ലെ Environment Performance Index പ്രസിദ്ധീകരിച്ചു. ഇന്ത്യയ്ക്ക് 168 ആം സ്ഥാനവും. ഒന്നാം സ്ഥാനം ഡെന്മാർക്കിനും ലഭിച്ചു.
0 അഭിപ്രായങ്ങള്‍